Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആറ്റുവഞ്ചികൾ മുറിച്ച...

ആറ്റുവഞ്ചികൾ മുറിച്ച സംഭവത്തിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്

text_fields
bookmark_border
കോട്ടയം: ചവിട്ടുവരി-പുത്തേട്ട് റോഡിൽ ചവിട്ടുവരി പാലത്തിനു സമീപം മീനച്ചിലാറി​ൻെറ തീരത്തിനു സംരക്ഷണം ഒരുക്കിയിരുന്ന കൈത്തോട്​ തീരത്തെ ആറ്റുവഞ്ചികൾ മുറിച്ചുനീക്കിയെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. കലക്ടർ പരാതിയെ കുറിച്ച് അന്വേഷിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടു. കേസ് ഫെബ്രുവരി 26ന് പരിഗണിക്കും. പാലത്തിൽനിന്ന് അര കിലോമീറ്റർ ദൂരത്തിൽ മുഴുവൻ ആറ്റുവഞ്ചികളും മുറിച്ചുമാറ്റി. ശിഖരങ്ങൾ ആറ്റുതീരത്ത് ഉപേക്ഷിച്ചു. തടികൾ കാണാനില്ല. ആറ്റുവഞ്ചി ഇല്ലാതായതോടെ തീരം ഇടിയൽ ഭീഷണി നേരിടുന്നുണ്ട്. ജലസേചന വകുപ്പ് തീരം കെട്ടി സംരക്ഷിക്കാനുള്ള പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ആറ്റുവഞ്ചി നശിപ്പിക്കുന്നത് കുറ്റകരമാണ്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്​റ്റർ ചെയ്ത കേസിലാണ് നടപടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story