Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപിതാവിനെ മർദിച്ച്...

പിതാവിനെ മർദിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ മകൻ അറസ്​റ്റിൽ

text_fields
bookmark_border
തിരുവല്ല: കുടുംബ വഴക്കിനെത്തുടർന്ന് പിതാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്​റ്റിൽ. കവിയൂർ തൂവുങ്കമലയിൽ ലക്ഷംവീട് കോളനിയിൽ ബിനേഷാണ്​ (31) അറസ്​റ്റിലായത്. കുടുംബ വഴക്കിനെ തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ ബിനീഷ് പിതാവായ വിൻസൻെറിനെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി എ​ട്ടോടെയാണ്​ സംഭവം. തലക്കേറ്റ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിൻസൻെറി​ൻെറ നില അതിഗുരുതരമായി തുടരുകയാണ്. സംഭവശേഷം ഒളിവിൽ പോയ ബിനേഷിനെ ചൊവ്വാഴ്ച വൈകീട്ട്​ അ​േഞ്ചാടെ തിരുവല്ല പൊലീസ് പിടികൂടുകയായിരുന്നു. ബിനേഷും പിതാവ് വിൻസൻെറും മാത്രമാണ് വീട്ടിൽ താമസം. മദ്യപിച്ചെത്തുന്ന ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നതായി സമീപവാസികൾ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തതായി തിരുവല്ല എസ്.ഐ എ. അനീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story