Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസഞ്ചാരികൾക്ക്...

സഞ്ചാരികൾക്ക് തണുപ്പേകിയും കൗതുകമുണർത്തിയും തുമ്പോർജിയ

text_fields
bookmark_border
കോന്നി: ശൈത്യകാലത്ത്​ ഗവി വനങ്ങളിലെ സൗന്ദര്യത്തിന് പകിട്ടേകിയിരുന്ന തുമ്പോർജിയ വള്ളിച്ചെടി കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലും പൂത്തുലഞ്ഞു. കുടപോലെ പടർന്ന് പന്തലിച്ചുനിൽക്കുന്ന തുമ്പോർജിയ ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തുന്ന സന്ദർശകർക്ക് തണലും അതിലേറെ കൗതുകവും പകരുന്നു. വള്ളിപ്പടർപ്പുകൾക്ക് കീഴെ സ്ഥാപിച്ചിരിക്കുന്ന ഇരിപ്പിടങ്ങളിൽ സമയം ​െചലവഴിക്കാൻ പ്രായഭേദമന്യേ സന്ദർശകരും എത്താറുണ്ട്. ഗവി വനങ്ങളിൽ കണ്ടുവരുന്ന ഈ സസ്യം കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ വനംവകുപ്പ് അധികൃതർ നട്ടുപിടിപ്പിക്കുകയായിരുന്നു. പാലോട് ബൊട്ടാണിക്കൽ ഗാർഡനിൽനിന്നാണ് അധികൃതർ തുമ്പോർജിയ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തിച്ചത്. വള്ളി മുറിച്ചാണ് നടുന്നത്. ചാണകവും ആട്ടിൻകാഷ്ഠവും തുമ്പോർജിയക്ക്​ വളമായി നൽകാറുണ്ടെങ്കിലും കോന്നിയിൽ ആനപ്പിണ്ഡമാണ് വളമായി നൽകിയത്. ഒരുമാസംകൊണ്ട് വള്ളികൾ വളർന്ന് പടർന്നുതുടങ്ങും. ഉദ്യാനങ്ങളിൽ പൂപ്പന്തലുകൾ നിർമിച്ചുനൽകിയാൽ വള്ളികൾ പൂപ്പന്തലി​ൻെറ ആകൃതിയിൽ പടർന്നുകയറുകയും വേനൽക്കാലത്തുപോലും തണുപ്പ് പ്രദാനംചെയ്യുകയും ചെയ്യും. വർഷത്തിൽ ഒരിക്കലാണ് തുമ്പോർജിയ പൂക്കാറ്. വെളുത്ത പുഷ്പങ്ങളുള്ള തുമ്പോർജിയ കാണാൻ പ്രത്യേക അഴകാണ്. പൂക്കൾ കൊഴിയുമ്പോൾ നീളമുള്ള വള്ളികളിൽ നിറയുന്ന ചെറിയ കായകളും ഈ വള്ളിച്ചെടിക്ക് പ്രത്യേക അഴക് സമ്മാനിക്കുന്നുണ്ട്. മികച്ച ഒരു ഔഷധംകൂടിയാണ് തുമ്പോർജിയ. ശരീരത്തിൽ ഉണ്ടാകുന്ന നീര് ഇല്ലാതാക്കുന്ന ഈ സസ്യം ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് ആട്ടിൻ പാലും വെളി​െച്ചണ്ണയും കൂടിക്കലർത്തി ചൂടാക്കി തലയിൽ തേച്ചാൽ മുടികൊഴിച്ചിൽ ഇല്ലാതാവുകയും മുടി തഴച്ചുവളരുകയും ചെയ്യും. 2014ലാണ് ഗവി വനമേഖലയിൽനിന്ന് തുമ്പോർജിയയുടെ തൈ ആനക്കൂടിനോട്​ ചേർന്ന് തണ്ണുപ്പുപ്രദേശങ്ങളിൽ നട്ടുപിടിപ്പിച്ചത്. എല്ലാ ഡിസംബർ-ജനുവരി മാസങ്ങളിലാണ് തുമ്പോർ ജിയ പൂക്കുന്നത്.
Show Full Article
TAGS:
Next Story