Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപൊലീസ്...

പൊലീസ് സ്​റ്റേഷനിലേക്ക് മാർച്ച്

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: ജുഡീഷ്യൽ കസ്​റ്റഡിയിലിരിക്കെ ഷഫീഖ്​ മരിച്ച സംഭവത്തിൽ ഉത്തരവാദികളായ ​െപാലീസ് ഉദ്യോഗസ്ഥരെ അറസ്​റ്റ് ചെയ്യണമെന്നും കുടുംബത്തിന് അർഹമായ നഷ്​ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയിൽ ​െപാലീസ് സ്​റ്റേഷനിലേക്ക് മാർച്ച് നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എ. ഷമീർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ ഫെമി മാത്യു അധ്യക്ഷതവഹിച്ചു. തലയിലേറ്റ മർദനം മൂലമുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന പോസ്​റ്റ്മോർട്ടം റിപ്പോർട്ട് വിരൽചൂണ്ടുന്നത് കൊലപാതകത്തിലേക്കാണ്. കൃത്യമായ അന്വേഷണത്തിലൂടെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഷെഫീഖി​ൻെറ ഭാര്യക്ക്​ ജോലി, വീട്, നഷ്​ടപരിഹാരം, മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം എന്നിവ ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി റോണി കെ.ബേബി, കോൺഗ്രസ്‌ ബ്ലോക്ക് വൈസ് പ്രസിഡൻറുമാരായ ഒ.എം. ഷാജി, ജി. സുനിൽകുമാർ, യൂത്ത് കോൺഗ്രസ്‌ ജില്ല ഭാരവാഹികളായ എം.കെ. ഷമീർ, നായിഫ് ഫൈസി നിബു ഷൗക്കത്ത്‌, മണ്ഡലം പ്രസിഡൻറ്​ അഫസൽ കളരിക്കൽ, രഞ്ചു തോമസ്, മാത്യു കുളങ്ങര, സിബു ദേവസ്യ, ഷാജി പെരുന്നേപറമ്പിൽ, ബിജു പത്യാല, കെ.എൻ. നൈസാം, അൻവർ പുളിമൂട്ടിൽ, ഫസിലി കോട്ടവാതുക്കൽ, പി.എം. അജ്മൽ, ബിനു കുന്നുംപുറം, അൽഫാസ് റഷീദ്, ഹസീബ് ഈട്ടിക്കൽ, ഇ.എസ്. സജി, അൻവർഷ കോനാട്ടുപറമ്പിൽ, പി.എസ്. ഹാഷിം എന്നിവർ സംസാരിച്ചു. പേട്ടക്കവലയിൽ നിന്നാരംഭിച്ച മാർച്ചിന് എബിൻ പയസ്, മുഹമ്മദ് ഫയസ്, ലിജോ ആൻറണി, റഹിം മണിയൻകുളം, സജിൻ കെ.സലിം, വിപിൻ ജോസ്, അരുൺ കോക്കാപ്പള്ളി, ജിഷ ഇഞ്ചിയാനി, അഭിജിത് പനമറ്റം എന്നിവർ നേതൃത്വം നൽകി. KTL POLICE STATION MARCH ജുഡീഷ്യൽ കസ്​റ്റഡിയിൽ കഴിയവെ ഷഫീക്ക്​ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി കാഞ്ഞിരപ്പള്ളി ​െപാലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി പി.എ. ഷമീർ ഉദ്ഘാടനം ചെയ്യുന്നു പെന്‍ഷന്‍ ലഭിച്ചില്ലെങ്കില്‍ ബാങ്കുമായി ബന്ധപ്പെടണം പാറത്തോട്: പഞ്ചായത്തിലെ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ എസ്.ബി.ഐയുടെ വിവിധ ബ്രാഞ്ചുകളില്‍നിന്ന്​ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ 2020 ഡിസംബറിലെ പെന്‍ഷന്‍ ലഭിക്കാതെ വരുകയാണെങ്കില്‍ ബാങ്കുമായി നേരിട്ട് ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story