Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅഭയ കേസ്​: ഫാ. തോമസ്​...

അഭയ കേസ്​: ഫാ. തോമസ്​ കോട്ടൂർ അപ്പീൽ നൽകി

text_fields
bookmark_border
കൊച്ചി: സിസ്​റ്റര്‍ അഭയ വധക്കേസില്‍ ഇരട്ട ജീവപര്യന്തത്തിന്​ ശിക്ഷിച്ച സി.ബി.ഐ കോടതി വിധി ചോദ്യംചെയ്​ത്​ ഫാ. തോമസ്​ കോട്ടൂർ ഹൈകോടതിയിൽ അപ്പീൽ ഹരജി നൽകി. വിചാരണയിലും വിധിയിലും അപാകതകളും ക്രമക്കേടുകളുമുണ്ടെന്നും നിരപരാധിത്വം തെളിയിക്കാൻ മതിയായ ​രേഖകളും മറ്റും സമർപ്പിച്ചിട്ടും പരിഗണിക്കാതെയാണ്​ തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതി വിധിയെന്നും ചൂണ്ടിക്കാട്ടിയാണ്​ ഹരജി. കോട്ടയം പയസ്​ ടെൻത്​ കോൺവൻറ്​ അന്തേവാസിയായിരുന്ന സിസ്​റ്റർ അഭയയെ 1992ൽ​ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ​േകസിലാണ്​ ഫാ. കോട്ടൂരിനെയും സിസ്​റ്റർ സെഫിയെയും ശിക്ഷിച്ചത്​. പ്രതികള്‍ തമ്മിലെ ശാരീരികബന്ധം അഭയ നേരിട്ട് കണ്ടതിനെത്തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് തലക്കടിച്ചുവീഴ്ത്തി കിണറ്റിലിട്ടുവെന്നാണ്​ കേസ്​. 28 വര്‍ഷം നീണ്ട നടപടികള്‍ക്കൊടുവിൽ 2020 ഡിസംബർ 23നാണ്​ സി.ബി.ഐ കോടതി ശിക്ഷ വിധിച്ചത്​. ഫാ. കോട്ടൂരിനൊപ്പം സിസ്​റ്റര്‍ സെഫിക്കും ശിക്ഷ വിധിച്ചിരുന്നു. എന്നാൽ, ഫാ. കോട്ടൂർ മാത്രമാണ്​ അപ്പീൽ ഹരജി നൽകിയിട്ടുള്ളത്​. വാക്കാൽ മാത്രമല്ല, തങ്ങളുടെ നിരപരാധിത്വം തെളിയിക്കുന്ന രേഖാമൂലമുള്ള വ്യക്​തമായ തെളിവുകളും ഹാജരാക്കിയിരുന്നതായി അപ്പീൽ ഹരജിയിൽ പറയുന്നു. എന്നാൽ, ഇതി​ൻെറ അടിസ്​ഥാനത്തിലുള്ള വിസ്​താരത്തിനോ എതിർ വിസ്​താരത്തിനോ പ്രോസിക്യൂഷൻ തയാറായില്ല. തെളിവുകളും കേസുമായി ബന്ധപ്പെട്ട വസ്​തുത​കളും സാഹചര്യങ്ങളും വളച്ചൊടിച്ചാണ്​ ശിക്ഷവിധി പുറപ്പെടുവിച്ചത്​. നിയമവിരുദ്ധമായ വിധത്തിലാണ്​ വിചാരണ അവസാനിപ്പിച്ചത്​. കോണ്‍വൻറില്‍ മോഷണത്തിനെത്തിയെന്ന്​ പറയുന്ന അടക്ക രാജുവി​ൻെറയും പൊതുപ്രവര്‍ത്തകനെന്ന്​ പറയപ്പെടുന്ന കളര്‍കോട് വേണുഗോപാലി​ൻെറയു​മടക്കം വിശ്വാസ്യതയില്ലാത്ത മൂന്ന്​ സാക്ഷികളുടെ പരസ്​പ​ര ബന്ധമില്ലാത്ത ​മൊഴികളുടെ അടിസ്​ഥാനത്തിലാണ്​ തങ്ങളെ കുറ്റവാളികളായി പ്രഖ്യാപിച്ചത്​. സാക്ഷികൾ വെളിപ്പെടുത്തിയ മൂന്ന്​ സാഹചര്യങ്ങളും കുറ്റകൃത്യവുമായി ഹരജിക്കാരനെ ബന്ധിപ്പിക്കാൻ മതിയായതല്ല. സാക്ഷിമൊഴികൾ രേഖപ്പെടുത്തിയതിലും പ്രതികളുടെ വിചാരണയിലും അന്തിമ വാദത്തി​ൻെറ സമയത്ത്​ പുതിയ രേഖകൾ സമർപ്പിക്കാൻ പ്രോസിക്യൂഷന്​ അനുമതി നൽകിയതിലും ഗുരുതര ക്രമക്കേടുകളുണ്ടായിട്ടുണ്ട്​. നിയമവിരുദ്ധവും വസ്​തുതകൾക്കും സാഹചര്യങ്ങൾക്കും നിരക്കാത്തതും അനുചിതവുമായതിനാൽ വിധി നിലനിൽക്കില്ലെന്നും റദ്ദാക്കണമെന്നുമാണ്​ ഹരജിയിലെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story