Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാലായിൽ കെ.എം. മാണി...

പാലായിൽ കെ.എം. മാണി സ്മൃതി മണ്ഡപം സ്ഥാപിക്കും

text_fields
bookmark_border
കോട്ടയം: കേരള യൂത്ത് ഫ്രണ്ട് എം സുവർണ ജൂബിലിയോടനുബന്ധിച്ച് പാലായിൽ കെ.എം. മാണി സ്മൃതിമണ്ഡപം നിർമിക്കാൻ സംസ്ഥാന നേതൃ കൺവെൻഷൻ തീരുമാനിച്ചു. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ്​ സാജൻ തൊടുക അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസിനെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചവർക്കുള്ള മറുപടിയാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലമെന്ന്​ അദ്ദേഹം പറഞ്ഞു. കെ.എം. മാണി സ്മൃതി ഭവനം എന്ന പേരിൽ ഭവനരഹിതർക്കുള്ള ഭവന നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. ആദ്യഘട്ടമെന്ന നിലയിൽ കോട്ടയം ജില്ലയിൽ രണ്ടുപേർക്കും പത്തനംതിട്ടയിൽ ഒരാൾക്കും വീട്​ നിർമിച്ചു നൽകും. കെ.എം. മാണിയോടുള്ള ആദരസൂചകമായി 501 സ്മൃതി മണ്ഡപങ്ങൾ സംസ്ഥാനത്ത് ഉടനീളം നിർമിക്കാനും തീരുമാനമായി. ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും സുവനീർ പ്രകാശനവും കോട്ടയത്ത് നടത്തും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച കേരള യൂത്ത് ഫ്രണ്ട് എം പ്രവർത്തകരെ യോഗത്തിൽ ആദരിച്ചു. തോമസ് ചാഴികാടൻ എം.പി, സ്​റ്റീഫൻ ജോർജ്, ജോബ് മൈക്കിൾ, ലോപ്പസ് മാത്യു, സണ്ണി തെക്കേടം, നിർമല ജിമ്മി, പി.എം. മാത്യു, വിപിൻ എടൂർ, ബിജു കുന്നേപ്പറമ്പൻ, ജോസഫ് സൈമൺ, വിജയ് മരേട്ട്, ഷെയിൻ കുമരകം, സിറിയക് ചാഴികാടൻ, മധു നമ്പൂതിരി, സാബു കുന്നേൽ, ജിൽസ് പെരിയപുറം, ജോഷി മണിമല, ഷാജി പുളിമൂടൻ, അഖിൽ ഉള്ളംപള്ളി, ദീപക് മാമ്മൻ മത്തായി, ജെസ്മോൻ ചാക്കുണ്ണി, സന്തോഷ് കമ്പകത്തുങ്കൽ, ആൽബിൻ പേണ്ടാനം, ഷിനോജ് ചാക്കോ, ബഷീർ കൂർമത്ത്‌, സതീഷ് ഇറമണങ്ങാട്, ബിജു ഇളംതുരുത്തി, ജയിംസ് പെരുമാങ്കുന്നേൽ, ഷെയ്ഖ് അബ്​ദുല്ല, ബിജു പാതിരാമല, മനോജ് മറ്റമുണ്ട, ബിനോയ്‌ ആനവിലാസം, ജയപ്രകാശ്, അഭിലാഷ് നെടുംകണ്ടം, ജോബിൻ ജോളി, ജില്ല പ്രസിഡൻറുമാരായ, കെ.ജെ.എം. അഖിൽ ബാബു, ജേക്കബ് മാമ്മൻ, രാജേഷ് വാളിപ്ലാക്കൽ, ജോസി പി. തോമസ്, ഷിജോ തടത്തിൽ, ജിത്തു താഴേക്കാടൻ, എഡ്‌വിൻ തോമസ്, ടോം ജോസ്, ലിജിൻ ഇരുപ്പകാട്ട്, അരുൺ കോഴിക്കോട്, വിനോദ് കണ്ണൂർ എന്നിവർ സംസാരിച്ചു. KTG KERALA CONGRESS M കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന നേതൃ കൺവെൻഷൻ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story