Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുറിച്ചി ശങ്കരപുരം...

കുറിച്ചി ശങ്കരപുരം മേൽപാലം: അപ്രോച്ച് റോഡ് ടാർ ചെയ്യാത്തത് ദുരിതമാകുന്നു

text_fields
bookmark_border
ചങ്ങനാശ്ശേരി: കുറിച്ചി ശങ്കരപുരം മേൽപാലത്തി​ൻെറ പണി പൂർത്തിയായിട്ടും അപ്രോച്ച് റോഡ് ടാർ ചെയ്യാത്തതിനാൽ യാത്രക്കാർ ദുരിതത്തിൽ. മാസങ്ങൾ പിന്നിട്ട മേൽപാലം നിർമാണം പൂർത്തീകരിച്ചിട്ടും അപ്രോച്ച് റോഡ് നിർമാണം വൈകിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് റോഡ്​ പണിത്​ റോഡിൽ മിറ്റലും നിരത്തി. എന്നാൽ, അത് ഉറക്കണമെന്ന്​ ചൂണ്ടിക്കാട്ടി പണിനിർത്തി െവച്ചിരിക്കുകയാണ്. റോഡ് ടാർ ചെയ്യാൻ വൈകുന്നത് പഞ്ചായത്തിലെത്തുന്ന ജനങ്ങൾക്കും ജീവനക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്​ടിക്കുന്നു. പൊടിശല്യവും ഗതാഗതക്കുരുക്കും നിത്യസംഭവമായി. പഞ്ചായത്തിന് ഉള്ളിൽവരെ പൊടികൊണ്ട് ഇരിക്കാനാവാത്ത സ്ഥിതിയാണെന്നും ആക്ഷേപമുണ്ട്. തൊട്ടടുത്തുള്ള ശങ്കരപുരം ക്ഷേത്രത്തിലും പൊടിശല്യം രൂക്ഷമാണെന്നും നാട്ടുകാർ പറയുന്നു. റെയിൽവേ മേൽപാല നിർമാണം കരാർ എടുത്തവരുടെ അനാസ്ഥയാണ് നിർമാണം വൈകിപ്പിക്കുന്നത്. അടിയന്തരമായി ടാറിങ്​​ പണി പൂർത്തിയാക്കാൻ അധികൃതർ തയാറാകണമെന്ന് കുറിച്ചി പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങളായ ബി.ആർ. മഞ്ജീഷ്, ശൈലജ സോമൻ, കെ.എൻ. മഞ്ജു, ആര്യമോൾ പി.രാജ് എന്നിവർ ആവശ്യപ്പെട്ടു. ചിത്രം KTL shankarapuram melpalam കുറിച്ചി ശങ്കരപുരം മേൽപാലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story