Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമു​ദ്രപ്പത്ര ക്ഷാമം;...

മു​ദ്രപ്പത്ര ക്ഷാമം; ട്രഷറി ഡയറക്ടർ ഹാജരാകാൻ ഉത്തരവ്​

text_fields
bookmark_border
പൊൻകുന്നം: കാഞ്ഞിരപ്പള്ളി, പൊൻകുന്നം, എരുമേലി, മുണ്ടക്കയം പ്രദേശങ്ങളിൽ ആയിരം രൂപയിൽ താഴെയുള്ള മുദ്രപ്പത്രങ്ങൾ കിട്ടാനില്ല. 10, 20, 50,100 രൂപയുടെ മുദ്രപ്പത്രങ്ങൾക്കാണ്​ ക്ഷാമം. ജനന-മരണ സർട്ടിഫിക്കറ്റുകൾ, ലൈഫ് പദ്ധതിയുടെ കരാറുകൾ എന്നിവക്ക്​ ആയിരം രൂപയിൽ താഴെയുള്ള മുദ്രപ്പത്രങ്ങളാണ് ആവശ്യം. ഇത് ലഭിക്കാത്തതിനാൽ ജനം നെട്ടോട്ടത്തിലാണ്. അതിനിടെ, കുറഞ്ഞ വിലക്കുള്ള മുദ്രപ്പത്രങ്ങൾ എത്രയുംവേഗം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി.യു.സി.എൽ ജില്ല പ്രസിഡൻറ്​ അഡ്വ. എം.എ. ഷാജി, ജില്ല ജനറൽ സെക്രട്ടറി എച്ച്. അബ്​ദുൽ അസീസ് എന്നിവർ കാത്തിരപ്പള്ളി താലൂക്ക് ലീഗൽ സർവിസ് കോടതിയിൽ ഹരജി നൽകി. ഹരജി ഫയലിൽ സ്വീകരിച്ച്, എതിർകക്ഷികളായ സംസ്ഥാന ട്രഷറി ഡയറക്ടർ, ജില്ല ട്രഷറി ഓഫിസർ, പൊൻകുന്നം സബ്ട്രഷറി ഓഫിസർ എന്നിവരോട് ഫെബ്രുവരി 17ന്​ കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവിസ് കോടതിയിൽ ഹാജരാകാൻ അദാലത്ത് കമ്മിറ്റി ചെയർമാൻ ഉത്തരവിട്ടു. സഹായധനം കൈമാറി തിരുവഞ്ചൂര്‍: സേവാഭാരതിയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ സമാഹരിച്ച പടിഞ്ഞാറേക്കുറ്റ് മുരളീധരന്‍ ചികിത്സ സഹായധനം സമിതി ജനറല്‍ കണ്‍വീനര്‍ സുകുമാരന്‍ നായര്‍ കാടാപുരം മുരളീധര​ൻെറ സഹോദരന്‍ തങ്കച്ചന്‍ പടിഞ്ഞാറേക്കുറ്റിന് കൈമാറി. ചികിത്സക്ക് ചെലവായ തുകയുടെ ബാക്കിയാണ് കൈമാറിയത്. 4,16,684 രൂപയാണ് സമാഹരിച്ചത്. സുനില്‍കുമാര്‍ കീരനാട്ട്, എന്‍.എസ്. പ്രകാശ്, മനോജ് പുലിയംപ്രായില്‍, സുരാജ് തിരുവഞ്ചൂര്‍, മനോജ് മുട്ടഞ്ഞാലിയില്‍, ജയന്‍ മേലാകുഴി, കെ.സി. വിജയകുമാര്‍, പത്മദാസ്, കെ.വി. ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:
Next Story