Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാലായിൽ നീന്തൽക്കുളം...

പാലായിൽ നീന്തൽക്കുളം തുറന്നു

text_fields
bookmark_border
പാലാ: അന്താരാഷ്​ട്ര നീന്തൽ താരവും റിട്ട. ഡി.ഐ.ജിയുമായ ടി.ജെ. ജേക്കബ് ഉൾപ്പെട്ട തോപ്പൻ സഹോദരന്മാരും ഇതിഹാസ നീന്തൽ താരവും അർജുന അവാർഡ് ജേതാവുമായ വിൽസൻ ചെറിയാനും ചേർന്ന്​ മുനിസിപ്പൽ സ്വിമ്മിങ്​ പൂൾ കരാറെടുത്തു. നീന്തലിലെ പാലായുടെ ഗതകാല പ്രശസ്തി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടാണ്​ ഈ തീരുമാനമെന്ന്​ ഇവർ പറഞ്ഞു. രാവിലെയും വൈകീട്ടും നാലുമണിക്കൂർ മത്സര നീന്തൽ പരിശീലനം നൽകും. പ്രായഭേദമന്യേ എല്ലാവർക്കും നീന്തൽ പഠിക്കാനായി രാവിലെയും വൈകീട്ടും ക്ലാസ് ഉണ്ടായിരിക്കുമെന്നും ഇവർ പറഞ്ഞു. മാർക്കറ്റ് റേറ്റി​ൻെറ പകുതിയാണ് മുനിസിപ്പാലിറ്റി നിശ്ചയിച്ചിരിക്കുന്ന ഫീസ്. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേക സെഷനും വനിത പരിശീലകരുമുണ്ട്. നീന്തലറിയാവുന്നവർക്ക് വിനോദത്തിനും വ്യായാമത്തിനുമായി നീന്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കച്ചവട സ്ഥാപനങ്ങളുടെ ഉടമകൾക്കും തൊഴിലാളികൾക്കും ആരോഗ്യസംരക്ഷണത്തിനായി നീന്തുവാൻ സ്വിമ്മിങ്​പൂൾ രാത്രി 10മണി വരെ ഉപയോഗിക്കാം. 12 മുതൽ നാലുവരെ സ്കൂൾ ബാച്ചുകൾക്ക് മാറ്റി​െവച്ചിരിക്കുന്നു. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കാനായി തെർമൽ സ്കാനർ, പൾസ് ഓക്സിമീറ്റർ, സാനിൈ​റ്റസർ എന്നിവയും തയാറാണ്. മാസ്ക് നിർബന്ധം. സോഷ്യൽ ഡിസ്​റ്റൻസിങ്​ പാലിക്കേണ്ടതിനാൽ ഒരുബാച്ചിൽ 10പേർ മാത്രം. പാലാ സിന്തറ്റിക്​ സ്​റ്റേഡിയത്തി​ൻെറ രണ്ടാംനിലയിലാണ് നീന്തൽക്കുളം. KTL NEENDAL KULAM1 KTL NEENDAL KULAM2 ചിത്രം-
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story