Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുടുംബശ്രീയുടെ ജനകീയ...

കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ തുറന്നു

text_fields
bookmark_border
വെച്ചൂർ: വെച്ചൂർ ബണ്ട് റോഡ്-അംബികമാർക്കറ്റ് റോഡിൽ മോഡേൺ റൈസ് മില്ലിനു സമീപം കുടുംബശ്രീ നേതൃത്വത്തിൽ ജനകീയ ഹോട്ടൽ തുറന്നു. ജനകീയ ഹോട്ടലിൽ 20 രൂപക്ക്​ ഊണ്​ ലഭിക്കും. പഞ്ചായത്തി​ൻെറ ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ട 10 പേർക്ക് ഇവിടെ നിന്ന്​ സൗജന്യമായി ഭക്ഷണം നൽകും. രാവിലെ 11 മുതൽ വൈകീട്ട്​ മൂന്നുവരെ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലി​ൻെറ നടത്തിപ്പിനു കുടുംബശ്രീ അംഗങ്ങളായ ദീപ്തി മോൾ, റാണി, തങ്കമ്മ എന്നിവരാണ്​ നേതൃത്വം നൽകുന്നത്. ബിരിയാണി 100 രൂപക്കും ചിക്കൻ റോസ്​റ്റ്, ചിക്കൻ കറി എന്നിവ 80 രൂപക്കും ലഭിക്കും. ഇതിനു​ പുറമെ മറ്റ് ഭക്ഷണവും മിതമായ നിരക്കിൽ ലഭിക്കും. ജനകീയ ഹോട്ടലി​ൻെറ ഉദ്ഘാടനം വെച്ചൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. ഷൈലകുമാർ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിൻസി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. മനോജ്കുമാർ, പഞ്ചായത്ത് അംഗങ്ങളായ ടി.കെ. മണിലാൽ, ആൻസി തങ്കച്ചൻ, സ്വപ്​ന മനോജ്, ഗീത സോമൻ, ബിന്ദു രാജു, സി.ഡി.എസ് ചെയർപേഴ്സൻ രതി മോൾ, സംരംഭ പരിശീലക ലത തുടങ്ങിയവർ സംബന്ധിച്ചു. KTL THANAL KUDUMBASREE VECHOOR വെച്ചൂർ ബണ്ട് റോഡ്-അംബികമാർക്കറ്റ് റോഡിൽ മോഡേൺ റൈസ് മില്ലിനു സമീപം തണൽ കുടുംബശ്രീ ആരംഭിച്ച ജനകീയ ഹോട്ടൽ വെച്ചൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. ഷൈല കുമാർ ഉദ്ഘാടനം ചെയ്യുന്നു നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ചുതകർന്നു കൂത്രപ്പള്ളി: നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ച ശേഷം മരത്തിലിടിച്ച്​ തകർന്നു. ശനിയാഴ്ച വൈകീട്ട് 4.45ഓടെ ചങ്ങനാശ്ശേരി-വാഴൂർ റോഡിൽ കൂത്രപ്പള്ളിക്ക്​ സമീപമായിരുന്നു അപകടം. കറുകച്ചാലിൽനിന്ന്​ ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോയ പരുത്തിമൂട് സ്വദേശി പീലിയാനിക്കൽ ബോണിയുടെ കാറാണ് അപകടത്തിൽപെട്ടത്. നിയന്ത്രണംവിട്ട കാർ കൂത്രപ്പള്ളി മഠത്തി​ൻെറ മതിലിൽ ഇടിച്ച ശേഷം റോഡി​ൻെറ എതിർഭാഗത്തേക്ക് നീങ്ങി തണൽമരത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു. എയർബാഗ് ഉണ്ടായിരുന്നതിനാൽ യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. KTL KOOTRAPPALLY ACCIDENT ചങ്ങനാശ്ശേരി-വാഴൂർ റോഡിൽ കൂത്രപ്പള്ളിക്ക്​ സമീപം അപകടത്തിൽ തകർന്ന കാർ ഹിന്ദി കവിതാലാപന മത്സരം രജിസ്ട്രേഷന്‍ 20വരെ കറുകച്ചാല്‍: കൂത്രപ്പള്ളി സൻെറ്​ മേരീസ് സ്കൂളി​ൻെറ ശതാബ്​ദി വര്‍ഷത്തി​ൻെറ ഭാഗമായി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അഖിലകേരള ഓണ്‍ലൈന്‍ ഹിന്ദി കവിതാലാപന മത്സരം 'സ്വരലയം 2021' സംഘടിപ്പിക്കുന്നു. ആറു മുതല്‍ 10വരെ ക്ലാസുകളില്‍ (സ്​റ്റേറ്റ്​ സിലബസ്​) പഠിക്കുന്ന കുട്ടികള്‍ക്ക് പങ്കെടുക്കാം. രജിസ്ട്രേഷന്‍ ജനുവരി 20വരെ.‍ വിഡിയോ ജനുവരി 26ന്​ അഞ്ചിനു മുമ്പ്​ ഈ നമ്പറില്‍ അയക്കണം: 9605019840.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story