Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅനധികൃത കച്ചവട...

അനധികൃത കച്ചവട സ്ഥാപനങ്ങളും പാതയോരത്തെ തട്ടുകടകളും നീക്കി

text_fields
bookmark_border
ഗാന്ധിനഗർ: അനധികൃത കച്ചവട സ്ഥാപനങ്ങളും പാതയോരത്തെ തട്ടുകടകളും പഞ്ചായത്ത് അധികൃതർ വീണ്ടും നീക്കി. മെഡിക്കൽ കോളജിന്​ മുന്നിലുള്ള പാതയോരത്തെ തട്ടുകടകൾ കോടതിവിധി ലംഘിച്ച് വീണ്ടും സജീവമായ സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രസിഡൻറ്​ റോസ്​ലി ടോമിച്ചനും പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് ഗാന്ധിനഗർ പൊലീസി​ൻെറ സഹായത്തോടെ നീക്കിയത്. തട്ടുകടകൾ നീക്കണമെന്നും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയരുതെന്നും 2020ൽ ഹൈകോടതിയിൽനിന്ന്​ വിധി ഉണ്ടായിരുന്നു. ഈ വിധി നിലനിൽക്കുമ്പോൾ തന്നെയാണ് റോഡ് പുറമ്പോക്കിലും പഞ്ചായത്ത് വകസ്ഥലത്തും തട്ടുകടകളും മറ്റു കച്ചവട സ്ഥാപനങ്ങളും വീണ്ടും പ്രവർത്തിച്ചുതുടങ്ങിയത്. പഞ്ചായത്ത് അനുവദിച്ചുനൽകിയ സ്ഥലത്തും വ്യാപകമായ കൈയേറ്റം നടന്നിട്ടുള്ളതായി പഞ്ചായത്ത് അധികൃതർക്ക് ബോധ്യമായി. കടകൾ മൂന്ന്​ മീറ്ററോളം ദൂരം ഇറക്കിക്കെട്ടി കൈവശപ്പെടുത്തിയിട്ടുമുണ്ട്. രാത്രി പാതയോരത്ത് തട്ടുകടകൾ പ്രവർത്തിക്കുന്നത് നീക്കാൻ പൊലീസ് സഹായത്തോടെ നടപടി സ്വീകരിക്കുമെന്നും പ്രസിഡൻറ്​ റോസ്​ലി ടോമിച്ചൻ പറഞ്ഞു. ആർപ്പൂക്കര പഞ്ചായത്ത് 35ലധികം വർഷം നിയമപോരാട്ടം നടത്തിയാണ് പഞ്ചായത്തി​ൻെറ ഭൂമിയിൽ അനധികൃതമായി തട്ടുകടകളും മറ്റു കച്ചവട സ്ഥാപനങ്ങളും നടത്തിയവരെ കഴിഞ്ഞവർഷം ഒഴിപ്പിച്ചത്. കൈയേറ്റം തുടർന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന്​ പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story