Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശമ്പള പരിഷ്കരണം:...

ശമ്പള പരിഷ്കരണം: അപാകതകൾ പരിഹരിച്ചില്ലെങ്കിൽ സമരം -മെഡിക്കൽ കോളജ് അധ്യാപകർ

text_fields
bookmark_border
കോട്ടയം: ശമ്പള പരിഷ്കരണ ഉത്തരവിൽ​ മെഡിക്കൽ കോളജ് അധ്യാപകരുടെ ആവശ്യങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് കേരള ഗവ.​ പോസ്​റ്റ്​ ഗ്രാജ്വേറ്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ അറിയിച്ചു. മെഡിക്കൽ അധ്യാപകർക്ക് 2016ൽ നടപ്പാക്കേണ്ടിയിരുന്ന ശമ്പള പരിഷ്കരണത്തിന്​ നാലുവർഷത്തിനുശേഷം 2020ലാണ് നടപ്പാക്കാൻ സർക്കാർ ഉത്തരവിറക്കിയത്. അതാകട്ടെ അപാകതകൾ നിറഞ്ഞതുമായിരുന്നു. 2016 മുതലുള്ള കുടിശ്ശിക നൽകാനും ഉത്തരവിൽ നിർദേശമില്ല. അപാകതകൾ തിരുത്തണമെന്ന്​ സർക്കാറിനോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. നിയമാനുസൃത മുൻഗണനപ്പട്ടിക തയാറാക്കി സ്ഥാനക്കയറ്റം നൽകാനും സർക്കാർ തയാറായില്ല. നടപടി ഉണ്ടായില്ലെങ്കിൽ ഈ മാസം 20 മുതൽ പണിമുടക്ക് ഉൾ​െപ്പടെ സമരമാർഗം സ്വീകരിക്കുമെന്ന്​ പ്രസിഡൻറ്​ ഡോ. ജെ.എസ്. അജിത് പ്രസാദ്, സെക്രട്ടറി ഡോ. ജെജി, ട്രഷറർ ഡോ. ഇ.യു. സൻഷേ എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story