Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightധനമന്ത്രി...

ധനമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്ന്​ ഗവ. കോൺട്രാക്​ടേഴ്​സ്​ സംയുക്തസമിതി

text_fields
bookmark_border
കുടിശ്ശിക​ 8500 കോടി; 19ന്​ നിയമസഭ മാർച്ച്​ കോട്ടയം: സംസ്ഥാനത്തെ കരാറുകാർക്ക്​ 8500 കോടിയോളം രൂപ നൽകാനുണ്ടെന്നിരിക്കെ എല്ലാവരുടെയും കുടിശ്ശിക തീർത്തുവെന്ന്​ പ്രഖ്യാപിച്ച ധനമന്ത്രി തെറ്റിദ്ധാരണ പരത്തുകയാണെന്ന്​ കേരള ഗവ. കോൺട്രാക്​ടേഴ്​സ്​ സംയുക്ത സമിതി നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. ഒന്നരവർഷംവരെ പഴക്കമുള്ള ബില്ലുകളാണ്​ കുടിശ്ശികയായിരിക്കുന്നത്. എന്നാൽ, ഇതിനെക്കുറിച്ച്​ ബജറ്റിൽ പരാമർശമൊന്നുമില്ല. അസംഘടിത മേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്​ടിക്കുന്ന നിർമാണ മേഖലയിൽ കോവിഡ്​ സൃഷ്​ടിച്ച മാന്ദ്യം പരിഹരിക്കുന്നതിന്​ ബജറ്റിൽ നിർദേശമൊന്നുമില്ല. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച്​ നടത്തുന്ന അനിശ്ചിതകാല പണിമുടക്കിനു മുന്നോടിയായി 19ന്​ തിരുവനന്തപുരം ജലഭവനിൽനിന്ന്​ നിയമസഭയിലേക്ക്​ മാർച്ച്​ നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍ മാര്‍ച്ച് ഫ്ലാഗ്​ഓഫ് ചെയ്യും. എം.എസ്.എം.ഇ ആനുകൂല്യങ്ങള്‍ നല്‍കുക, വ്യാജ പരാതികളുടെ പേരില്‍ അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തികളുടെ ഫയലുകള്‍ വര്‍ഷങ്ങളോളം കൈവശംവെക്കുന്നത് അവസാനിപ്പിക്കുക. വ്യാജ പരാതിക്കാരില്‍നിന്ന്​ നഷ്​ടപരിഹാരം ഈടാക്കി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും കരാറുകാർ ഉന്നയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ വര്‍ഗീസ് കണ്ണമ്പള്ളി, റജി ടി. ചാക്കോ, ഷാജി ഇലവത്തില്‍, മനോജ് പാലത്ര, ശ്രീജിത്ത്‌ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story