Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപൊള്ളയായ ബജറ്റ്...

പൊള്ളയായ ബജറ്റ് -ജോർജ്​ കുര്യൻ

text_fields
bookmark_border
കോട്ടയം: സംസ്ഥാന ബജറ്റ് കള്ളം പറയുന്ന പൊള്ളയായ ഒന്നാണെന്ന്​ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്​ കുര്യൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് നിയന്ത്രണത്തി​ൻെറ കാര്യത്തിൽ ലോകമാതൃക ആണെന്ന അവകാശവാദം പച്ചക്കള്ളമാണ്. ഇന്ന് രാജ്യത്ത്​ കോവിഡ് ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. കേന്ദ്രസർക്കാർ നൽകിയ ഭക്ഷ്യധാന്യം വിതരണം ചെയ്തതിനെയാണ് വലിയ നേട്ടമായി ബജറ്റിൽ ചൂണ്ടിക്കാട്ടുന്നത്. കോവിഡ് കാലഘട്ടത്തിൽ സാധാരണക്കാര​ൻെറ വരുമാനം വർധിപ്പിക്കുന്നതിന് വ്യക്തമായ നിർദേശങ്ങൾ ഇല്ല. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്​ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ചില പ്രഖ്യാപനങ്ങൾ മാത്രമായി ബജറ്റ് ചുരുങ്ങി. പട്ടികജാതി-വർഗ, പിന്നാക്ക വിഭാഗങ്ങളെയും സ്ത്രീകളെയും പൂർണമായി അവഗണിച്ചു. പൊള്ളയായ വാഗ്ദാനം നൽകി യുവാക്കളെ വഞ്ചിക്കുകയാണ്. വാചകക്കസർത്തിലൂടെ ജനങ്ങളെ ധനമന്ത്രി കബളിപ്പിച്ചിരിക്കുകയാണെന്നും ജോർജ്​ കുര്യൻ ആരോപിച്ചു.
Show Full Article
TAGS:
Next Story