Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകര്‍ഷകര്‍ക്ക്...

കര്‍ഷകര്‍ക്ക് കൈത്താങ്ങായ ബജറ്റ്​ -ജോസ് കെ. മാണി

text_fields
bookmark_border
കോട്ടയം: കര്‍ഷകര്‍ക്ക് കൈത്താങ്ങായ ബജറ്റാണ് ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ചതെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി. സമഗ്ര കാര്‍ഷികമുന്നേറ്റത്തി​ൻെറ കേരളമാതൃക സൃഷ്​ടിക്കുന്ന നിരവധി നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. റബറി​ൻെറ താങ്ങുവില വർധന, നെല്ല്, നാളികേര കര്‍ഷകര്‍ക്കുള്ള പദ്ധതികള്‍, നൂതന കാര്‍ഷികസംരംഭങ്ങള്‍ എന്നിവയെല്ലാം കര്‍ഷകര്‍ക്ക് കൈത്താങ്ങാകും. കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ ​കെ.എം. മാണി ആവിഷ്‌കരിച്ച റബര്‍ വിലസ്ഥിരത പദ്ധതി 150 രൂപയില്‍നിന്ന്​ വർധിപ്പിക്കണമെന്നത് കേരള കോണ്‍ഗ്രസ് (എം) സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിച്ച പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു. കാരുണ്യപദ്ധതി തുടരാനുള്ള തീരുമാനവും സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമേകും. കേരളത്തി​ൻെറ തുടര്‍ന്നുള്ള വളര്‍ച്ചക്ക്​ എല്ലാ മേഖലക്കും ഊന്നല്‍ നല്‍കിയുള്ള ക്ഷേമ ബജറ്റാണ് ഇടതുസര്‍ക്കാര്‍ അവതരിപ്പിച്ചതെന്നും ജോസ് കെ. മാണി പറഞ്ഞു.
Show Full Article
TAGS:
Next Story