Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസംസ്ഥാന ബജറ്റ്​...

സംസ്ഥാന ബജറ്റ്​ ജില്ലക്ക്​ സമ്മാനിച്ചത്​ നിരാശ

text_fields
bookmark_border
കോട്ടയം: പ്രതീക്ഷകളോടെ കാത്തിരുന്ന . റബർ തറവില 170 ആയി ഉയർത്തിയതും ശബരി റെയില്‍പാതക്ക്​ 2000 കോടിയിലധികം രൂപ കിഫ്ബിയില്‍നിന്ന് അനുവദിച്ചതുമാണ്​ ജില്ലക്ക്​ ബജറ്റിൽ കിട്ടിയ എടുത്തുപറയാവുന്ന ആശ്വാസം. ശബരിമല ഉള്‍പ്പെടെ എയര്‍പോര്‍ട്ടുകള്‍ക്ക്​ ഡി.പി.ആര്‍ തയാറാക്കാന്‍ ഒമ്പതുകോടി നീക്കിവെച്ചിട്ടുണ്ട്​. കേന്ദ്ര പൊതുമേഖല സ്ഥാപനമായ വെള്ളൂര്‍ ന്യൂസ് പ്രിൻറ്​ ഏറ്റെടുത്ത്​ കമ്പനി രൂപവത്​കരിക്കുന്നതിന്​ പ്രാരംഭ ചെലവുകള്‍ക്കായി 4.5 കോടി നീക്കിവെച്ചു. വെള്ളൂര്‍ ന്യൂസ് പ്രിൻറ്​ ഏറ്റെടുക്കുന്നതിന്​ 250 കോടി നേരത്തേ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. കെ.ആര്‍. നാരായണന്‍ നാഷനല്‍ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആൻഡ്​ ആര്‍ട്‌സിന്​ അഞ്ചുകോടി അനുവദിച്ചു​. ടയര്‍ അടക്കമുള്ള റബറധിഷ്ഠിത വ്യവസായങ്ങളുടെ ഹബ് സ്ഥാപിക്കുന്നതിനുവേണ്ടി 26 ശതമാനം സര്‍ക്കാര്‍ ഓഹരിയുള്ള കേരള റബര്‍ ലിമിറ്റഡ് രൂപവത്​കരിക്കുമെന്നത് ഇത്തവണയും ആവർത്തിച്ചു. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തി​ൻെറ പ്ലാറ്റിനം ജൂബിലിയോട്​ അനുബന്ധിച്ച്​ കോട്ടയത്ത്​ സാഹിത്യ മ്യൂസിയം നിര്‍മിക്കുമെന്നതും നേരത്തേ പ്രഖ്യാപിക്കപ്പെട്ടതാണ്​. അന്തർസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിന്​ പായിപ്പാട്ട് തദ്ദേശസ്ഥാപനത്തി​ൻെറ സഹായത്തോടെ പൊതു സൗകര്യം ഒരുക്കുമെന്നതി​ൻെറ പ്രഖ്യാപനവും വന്നുകഴിഞ്ഞു. നെല്ല്​, നാളികേര സംഭരണവില ഉയർത്തിയത്​ അപ്പർകുട്ടനാട്ടിലെ കർഷകർക്ക്​ സഹായകരമാകും. സാഹിത്യ മ്യൂസിയം അക്ഷരനഗരി എന്ന്​ കേൾവികേട്ട കോട്ടയത്തിന്​ അഭിമാനമായാണ്​ സാഹിത്യമ്യൂസിയം എത്തുന്നത്​. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തി​ൻെറ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ്​ എം.സി റോഡരികിൽ നാട്ടകത്ത്​ നാലേക്കർ സ്​ഥലത്ത്​​ പഴയ ഇന്ത്യ പ്രസ്​ വളപ്പിൽ സാഹിത്യ മ്യൂസിയം സ്​ഥാപിക്കുന്നത്​. പ്രാഥമിക പ്രവർത്തനങ്ങൾക്കായി 15ലക്ഷം രൂപ അനുവദിച്ചിരുന്നു. പുസ്​തകങ്ങൾ, എഴുത്തുകാരുടെ കൈയെഴുത്തുപ്രതികൾ, കത്തുകൾ, ആദ്യകാല മാസികകൾ, ഡിജിറ്റൽ ​ലൈബ്രറി തുടങ്ങിയവ മ്യൂസിയത്തിൽ സജ്ജീകരിക്കും. വിദ്യാർഥികൾക്കും പഠനഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നവർക്കും ഏറെ സഹായകമാവും. ലോകോത്തര നിലവാരമള്ള കലാകാരന്മാരെയും സാ​ങ്കേതിക വിദഗ്​ധരെയും സൃഷ്​ടിക്കുക എന്ന ലക്ഷ്യത്തോടെ അകലകുന്നം പഞ്ചായത്തിലെ തെക്കുംതലയിൽ 2016ലാണ്​ സംസ്ഥന സർക്കാർ കെ.ആര്‍. നാരായണന്‍ നാഷനല്‍ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആൻഡ്​ ആര്‍ട്‌സ്​ ആരംഭിച്ചത്​. സ്ഥാപനത്തി​ൻെറ വികസനപ്രവർത്തനങ്ങൾക്കായാണ്​ അഞ്ചുകോടി രൂപ അനുവദിച്ചിട്ടുള്ളത്​. ചാമ്പ്യന്‍സ് ബോട്ട് ലീഗ് അടുത്തവർഷം മുതൽ പുനരാരംഭിക്കുന്നത്​ ജില്ലയുടെ ടൂറിസം മേഖലക്ക്​ ഉണർവുനൽകും. സംസ്ഥാന ടൂറിസം വകുപ്പ്​ നടത്തിവന്നിരുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് കോവിഡ്​ മൂലമാണ്​ മുടങ്ങിയത്​. ചാമ്പ്യൻസ്​ ലീഗി​ൻെറ ഭാഗമാണ്​ മീനച്ചിലാറ്റിലെ താഴത്തങ്ങാടിയിൽ വള്ളംകളിയും. കുമരകത്തുനിന്നുള്ള വള്ളങ്ങളും ചാമ്പ്യന്‍സ് ലീഗിൽ പ​ങ്കെടുക്കാറുണ്ട്​. ഇവർക്കും ഈ പ്രഖ്യാപനം ആശ്വാസമേകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story