Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബരി റെയിൽപാതയിൽ...

ശബരി റെയിൽപാതയിൽ ചൂളംവിളി മുഴങ്ങും​

text_fields
bookmark_border
കോട്ടയം: അങ്കമാലി-ശബരി റെയിൽപാതയുടെ ചെലവി​ൻെറ പകുതി സംസ്ഥാനം വഹിക്കു​െമന്ന പ്രഖ്യാപനം വന്നതോടെ ജില്ലയുടെ മലയോരമേഖല ചൂളംവിളിക്കായുള്ള കാത്തിരിപ്പിലാണ്​. ബജറ്റിൽ 2000 കോടിയിലധികം രൂപ കിഫ്ബിയില്‍നിന്ന് അനുവദിച്ചതോടെ കാത്തിരിപ്പിന്​ വിരാമമിട്ട്​​ സർക്കാർ പച്ചക്കൊടി വീശിയിരിക്കുകയാണ്​. 111 കിലോമീറ്ററുള്ള പാതക്ക്​ 2815 കോടിയാണ്​ ചെലവ്​ പ്രതീക്ഷിക്കുന്നത്​. ഇതി​ൻെറ പകുതിയാണ്​ സർക്കാർ വഹിക്കുക. ഇതിനായി കിഫ്​ബിയിൽനിന്ന്​ പണം അനുവദിക്കുമെന്നും കഴിഞ്ഞയാഴ്​ചയാണ്​ സർക്കാർ പ്രഖ്യാപിച്ചത്​. 1998ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ്​ ശബരി പാത. എരുമേലി വഴിയുള്ള പാത യാഥാർഥ്യമാവുന്നതോടെ ശബരിമല തീർഥാടകർക്ക്​ പ്രയോജനപ്പെടുമെന്നതിനുപുറമെ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലൂടെ കടന്നുപോകുന്ന പാത മധ്യകേരളത്തിൽ സമഗ്രവികസനത്തിനും​ വഴിവെക്കും. ശബരിമല ദര്‍ശനത്തിന് രാജ്യത്തിൻെറ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകരുടെ സൗകര്യവും സംസ്ഥാനത്തിൻെറ തെക്കുകിഴക്ക് ഭാഗങ്ങളുടെ വികസനവും മുന്നില്‍ കണ്ടാണ് പദ്ധതി വിഭാവനം ചെയ്തത്. കേരളത്തിലെ മൊത്തം ജനസംഖ്യയെക്കാൾ അധികമാണ്​ ശബരിമലയിൽ ഒരുവർഷം വരുന്ന വിശ്വാസികളുടെ എണ്ണം. എന്നാൽ, ഇവർക്ക്​ ചെലവ്​ കുറഞ്ഞതും സൗകര്യപ്രദവുമായ സഞ്ചാരമാർഗം ഇല്ലെന്നത്​ അപര്യാപ്​തതയായിരുന്നു. പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ചെലവ് 517 കോടിയായിരുന്നെങ്കില്‍ ഇപ്പോള്‍ 2815 കോടിയായി ഉയര്‍ന്നു. നിര്‍മാണ ചെലവി​ൻെറ പകുതി സംസ്ഥാനം വഹിക്കണമെന്ന നിലപാട് പിന്നീട് റെയിൽവേ എടുത്തു. ദേശീയ തീര്‍ഥാടന കേന്ദ്രമെന്ന നിലയില്‍ റെയില്‍വേയുടെ ചെലവില്‍ തന്നെ പദ്ധതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെ​െട്ടങ്കിലും ഫലമുണ്ടായില്ല. ചെലവി​ൻെറ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാനം തയാറാകണമെന്ന നിലപാടില്‍ റെയിൽവേ ഉറച്ചുനിന്നു. ഈ സാഹചര്യത്തിലാണ് ചെലവി​ൻെറ പകുതി വഹിക്കാന്‍ സംസ്ഥാനം തീരുമാനിച്ചത്. അങ്കമാലി-ശബരിപാത കൊല്ലം ജില്ലയിലെ പുനലൂര്‍ വരെ ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ ഭാവിയില്‍ തമിഴ്നാട്ടിലേക്ക് നീട്ടാന്‍ കഴിയും. ഈ സാധ്യതയും സര്‍ക്കാര്‍ കണക്കിലെടുത്തിട്ടുണ്ട്. എച്ച്​.എൻ.എൽ: പ്രതീക്ഷയോടെ തൊഴിലാളികൾ​ കോട്ടയം: കേന്ദ്ര പൊതുമേഖല സ്ഥാപനമായ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്​ പ്രിൻറ്​ ലിമിറ്റഡിനെ (എച്ച്​.എൻ.എൽ) ഏറ്റെടുത്ത്​ കമ്പനി രൂപത്​കരിക്കുന്നതിന്​ പ്രാരംഭ ചെലവുകള്‍ക്കായി 4.5 കോടി നീക്കിവെച്ചത്​ തൊഴിലാളികൾക്ക്​ പ്രതീക്ഷ നൽകുന്നു. സർക്കാർ ഏറ്റെടുക്കൽ നടപടി അന്തിമഘട്ടത്തിലാണ്​. സർക്കാർ ഏറ്റെടുക്കുന്നതോടെ വെള്ളൂരി​ൻെറ പഴയ പ്രതാപകാലം തിരിച്ചെത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്​ തൊഴിലാളികളും കുടുംബങ്ങളും. കമ്പനി പൂട്ടിയതോടെ ഇവർക്ക്​ തൊഴിലും ശമ്പളവുമില്ല. 2016 മുതൽ വിരമിച്ചവർക്ക്​ ആനുകൂല്യങ്ങളടക്കം കിട്ടിയിട്ടില്ല. പട്ടിണി മാറ്റാൻ കൂലിപ്പണിക്കുപോയാണ്​ ഭൂരിഭാഗം പേരും കഴിയുന്നത്​. ബാങ്കുകളുടെ വായ്​പ ബാധ്യത സംബന്ധിച്ച്​ തീർപ്പായിട്ടുണ്ടെങ്കിലും ജീവനക്കാരുടെ ശമ്പള കുടിശ്ശിക, ആനുകൂല്യം, വിരമിച്ചവരുടെ പി.എഫ്​ അടക്കം ആനുകൂല്യം, കെ.എസ്​.ഇ.ബിയുടെ കുടിശ്ശിക തുടങ്ങിയവ തീർക്കേണ്ടതുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story