Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറബർ തറവില പ്രഖ്യാപനം...

റബർ തറവില പ്രഖ്യാപനം അവകാശവാദവുമായി കേരള കോൺഗ്രസ്​ ജോസ്​ വിഭാഗവും മാണി സി. കാപ്പനും

text_fields
bookmark_border
കോട്ടയം: അഞ്ചുവർഷത്തിനുശേഷം റബറി​ൻെറ തറവില 170 രൂപയായി ഉയർത്തുന്ന ബജറ്റ്​ പ്രഖ്യാപനത്തിൽ അവകാശവാദവുമായി കേരള കോൺഗ്രസ്​ ജോസ്​ വിഭാഗവും മാണി സി. കാപ്പനും രംഗത്ത്​. റബർ കർഷകരുടെ ദുരിതമകറ്റാൻ തറവില 200 രൂപയാക്കണമെന്നാവശ്യപ്പെട്ട്​ കഴിഞ്ഞ മാസംതന്നെ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകിയിരു​െന്നന്നും ഇത്​ അംഗീകരിച്ച മുഖ്യമ​ന്ത്രിക്കും ധനമന്ത്രിക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നുമായിരുന്നു മാണി സി. കാപ്പ​ൻെറ പ്രസ്​താവന. എന്നാൽ, റബറി​ൻെറ തറവില വർധിപ്പിച്ചതും നെല്ലി​ൻെറയും നാളികേരളത്തി​ൻെറയും സംഭരണവില ഉയർത്തിയതും കർഷകർക്ക്​ കൈത്താങ്ങാകുമെന്നായിരുന്നു ജോസ്​ കെ. മാണിയുടെ പ്രതികരണം. സമഗ്ര കാർഷിക മുന്നേറ്റത്തി​ൻെറ കേരള മാതൃക സൃഷ്​ടിക്കുന്നതാണ്​ ബജറ്റെന്നും ജോസ്​ കെ. മാണി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. റബർ തറവില ഉയർത്തണമെന്നാവശ്യപ്പെട്ട്​ ജോസ്​ കെ. മാണിയും നേരത്തേ മുഖ്യമന്ത്രിക്ക്​ നിവേദനം നൽകിയിരുന്നു. 200 രൂപയാക്കണമെന്നായിരുന്നു ആവശ്യം. കെ.എം. മാണി ആവിഷ്​കരിച്ച കാരുണ്യപദ്ധതി തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇക്കുറി ബജറ്റിൽ കാരുണ്യക്കും പ്രത്യേക പരിഗണന നൽകി​. അതിനിടെ വിഷയത്തിൽ ഒരുപടികൂടി കടന്ന്​ 250 രൂപ തറവില പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം കേരള കോൺഗ്രസ്​ ജോസഫ്​ വിഭാഗം നേതാവ്​ മോൻസ്​ ജോസഫും രംഗത്തുവന്നിരുന്നു. കേരള കോൺഗ്രസ്​ ജേക്കബ്​ വിഭാഗവും ജനാധിപത്യ കേരള കോൺഗ്രസും ഇതിനായി നേരത്തേ നിവേദനം നൽകിയവരാണ്​. റബർ തറവില ഉയർത്താനുള്ള സർക്കാർ തീരുമാനം റബർ കർഷകരുടെ നാടായ മധ്യകേരളത്തിൽ ഏറെ ഗുണം ചെയ്യുമെന്ന തിരിച്ചറിവാണ്​ ഈ അവകാശവാദത്തിന്​ പിന്നിലത്രേ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story