Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറബർ: തറവില...

റബർ: തറവില പ്രഖ്യാപനത്തിൽ ആശ്വാസത്തോടെ കർഷകർ

text_fields
bookmark_border
കോട്ടയം: റബറി​ൻെറ തറവില 170 രൂപയായി വർധിപ്പിക്കുമെന്ന ബജറ്റ്​ നിർ​േദശം വിലയിടിവിൽ നട്ടംതിരിയുന്ന ലക്ഷക്കണക്കിന്​ റബർ കർഷകർക്ക്​ ആശ്വാസമേകും. 2015-16ൽ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച റബർ വിലസ്ഥിരത പദ്ധതി പ്രകാരമുള്ള ​​150 രൂപയിൽനിന്നാണ്​ 170 ആയി ഉയർത്തിയത്​​. ടയർ ലോബിയുടെ ഇടപെടലിനെത്തുടർന്ന്​ വിലയിൽ അടിക്കടിയുണ്ടാകുന്ന ഏറ്റക്കുറച്ചിലും വരവും ചെലവും പൊരുത്തപ്പെടാത്ത സ്ഥിതിയും കടുത്ത പ്രതിസന്ധിയുണ്ടാക്കുന്ന സാഹചര്യത്തിൽ തറവില വർധന റബർ ​േമഖലയിൽ പുതിയ ഉണർവ്​ സൃഷ്​ടിക്കുമെന്ന്​ കർഷകരും വിവിധ സംഘടനകളും ചൂണ്ടിക്കാട്ടുന്നു. നിലവിൽ തറവിലയേക്കാൾ​ മുകളിലാണ്​​ റബറി​ൻെറ വിപണിവില. അതേസമയം അന്താരാഷ്​ട്ര വിലയിലെ ഏറ്റക്കുറച്ചിൽ ഏതുസമയവും വിലയിടിവിന്​ കാരണമാകുമെന്നതിനാൽ കർഷകരും കച്ചവടക്കാരും ഒരുപോലെ പ്രതിസന്ധിയിലാണ്​. കാലാവസ്ഥ വ്യതിയാനവും വരവും ചെലവും പൊരുത്തപ്പെടാനാവാത്ത സാഹചര്യവും കണക്കിലെടുത്ത്​ തോട്ടങ്ങൾ വെറുതെയിടുകയും കൃഷി ഉപേക്ഷിക്കുകയും ചെയ്യുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്​. എട്ടുവർഷം മുമ്പ്​ റബർ ബോർഡ്​ തയാറാക്കിയ കണക്കനുസരിച്ച്​ ഒരുകിലോ റബർ ഉൽപാദിപ്പിക്കാനുള്ള ചെലവ്​ 175 രൂപയായിരുന്നു. ഇക്കാലത്തൊന്നും റബർ വില 175ൽ എത്തിയിട്ടുമില്ല. ഇൗ സാഹചര്യത്തിൽ 170 രൂപയുടെ തറവില പ്രഖ്യാപനം ആശ്വാസമാകുമെന്നാണ്​ പൊതുവിലയിരുത്തൽ. സംസ്ഥാനത്ത്​ 12 ലക്ഷത്തിലധികം റബർ കർഷകരുണ്ടെന്നാണ്​ കണക്ക്​​. ഇതിൽ 70-80 ശതമാനവും ചെറുകിടക്കാരാണ്​​. റബർ ഉൽപാദനം ഗണ്യമായി കുറഞ്ഞതോടെ ആയിരക്കണക്കിന്​ ടാപ്പിങ്​ തൊഴിലാളികളും ദുരിതത്തിലാണ്​. റബർ ബോർഡും പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാറി​ൻെറ ഇടപെടൽ ഗുണംചെയ്യുമെന്ന്​ കർഷകർ പറയുന്നു. ഏപ്രിൽ ഒന്നുമുതൽ വിലവർധന നിലവിൽവരും. റബർ അധിഷ്​ഠിത ഉൽപന്നങ്ങളുടെ ഹബ്​ സ്ഥാപിക്കാനും ബജറ്റിൽ നിർദേശമുണ്ട്​. ഇതിനായി 26 ശതമാനം സർക്കാർ ഓഹരിയുള്ള കേരള റബർ ലിമിറ്റഡ്​ സ്ഥാപിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കുന്നു. അടഞ്ഞുകിടക്കുന്ന വെള്ളൂർ ന്യൂസ്​പ്രിൻറ്​ ഫാക്​ടറി സ്ഥലത്താകും റബർ കമ്പനി സ്ഥാപിക്കുക. എച്ച്​.എൻ.എൽ സർക്കാർ ഏറ്റെടുക്കുന്ന നടപടി അന്തിമഘട്ടത്തിലാണ്​. സി.എ.എം. കരീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story