Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.എൽ.എയുടെ...

എം.എൽ.എയുടെ വീട്ടിലേക്ക് മാർച്ച് നടത്തും

text_fields
bookmark_border
കറുകച്ചാൽ: മേജർ മണിമല കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി ഞായറാഴ്ച എൻ. ജയരാജ് എം.എൽ.എയുടെ വീട്ടിലേക്ക് മാർച്ചും ധർണയും നടത്തും. കാൽ നൂറ്റാണ്ടോളമായി വിവിധ പഞ്ചായത്തുകളെയും ഒന്നരലക്ഷത്തോളം ഗുണഭോക്താക്കളെയും വഞ്ചിക്കുകയാണ് എം.എൽ.എ ചെയ്യുന്നതെന്ന്​ ബി.ജെ.പി പ്രവർത്തകർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കോടികൾ പാഴാക്കിയ പദ്ധതി അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും സ്മാരകമായി. ജൽജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും ജില്ല പ്രസിഡൻറ്​ നോബിൾ മാത്യു പറഞ്ഞു. ഞായറാഴ്ച 10ന് കറുകച്ചാലിൽ ആരംഭിക്കുന്ന മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ജില്ല അധ്യക്ഷൻ നോബിൾ മാത്യു, ഭാരവാഹികളായ കെ.ജി. കണ്ണൻ, ഐ.ജി. ശ്രീജിത്, ടി.ബി. ബിനു, അനിൽ അർജുന തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story