Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആ കുത്തൽ, വല്ലാത്തൊരു...

ആ കുത്തൽ, വല്ലാത്തൊരു കുത്തൽ...

text_fields
bookmark_border
കോട്ടയം: കോവിഡ്​ വാക്​സിനൊക്കെ എന്ത്​​? വസൂരി വാക്​സിനെടുക്കലാണ്​ ശരിക്കും കുത്തിവെപ്പ്​. ഇപ്പോഴത്തെപ്പോലെ സാധാരണ സിറിഞ്ചല്ല വസൂരി വാക്​സിൻ കുത്തിവെക്കാനുപയോഗിക്കുന്നത്​. രണ്ട്​ നേർത്ത മുനകളുള്ള സൂചിയാണത്​.​ വാക്​സിനിൽ മുക്കിയശേഷം​ തോളിൽ വട്ടത്തിൽ കുത്തുകയാണ്​ ​െചയ്യുക. സൂചി കാണുന്നതേ പേടിയുള്ള അക്കാലത്ത്​ രണ്ട്​ മുനയുള്ള സൂചി കണ്ടാലുണ്ടാകുന്ന അവസ്ഥ പറയണ്ടേതില്ല. വേദനയോർത്ത്​ പേടിച്ച്​ പലരും ഒളിച്ചിരിക്കുമായിരുന്നു. ലോകം കണ്ട ആദ്യവാക്​സിനായ വസൂരി പ്രതിരോധ വാക്​സിനെടുത്ത കുട്ടിക്കാലത്തെ ഓർമ പങ്കുവെക്കുകയാണ്​ പ്രമുഖ ഗൈനകോളജിസ്​റ്റ്​ ഡോ. കാനം ശങ്കരപ്പിള്ള. അച്ചുകുത്ത്​ എന്നാണ്​ പറയുക. കുത്തിവെപ്പെടുക്കുന്ന വാക്​സിനേറ്റർമാരെ​ അച്ചുകുത്തുപിള്ള എന്നും. കുട്ടികളുടെ പേടിസ്വപ്​നമായിരുന്നു അച്ചുകുത്തുപിള്ളമാർ. പ്രൈമറി ക്ലാസിൽ പഠിക്കു​േമ്പാഴാണ്​ ആദ്യ അച്ചുകുത്ത്​. സ്​കൂളിൽ ചെല്ലു​േമ്പാഴായിരിക്കും കുത്തിവെപ്പി​ൻെറ കാര്യമറിയുക​. മടങ്ങിപ്പോരാനോ ഒളിച്ചിരിക്കാനോ സാധിക്കില്ല. അന്നൊക്കെ അച്ചുകുത്തിക്കഴിഞ്ഞാൽ പഴുക്കാതിരിക്കാനാണെന്നു പറഞ്ഞ്​ കുത്തിവെപ്പെടുത്ത സ്ഥലത്ത്​ അമ്മമാർ ചാണകംവെക്കും. അങ്ങനെ ചെയ്യുന്നത്​ കൂടുതൽ അപകടമുണ്ടാക്കുമെന്ന്​​ പിന്നീടാണ്​ മനസ്സിലാക്കിയത്​. അച്ചുകുത്തൽ ഉണ്ടെന്ന്​ മുൻകൂട്ടി അറിഞ്ഞാൽ സ്​കൂളിൽ വരാതിരിക്കും. എന്നുകരുതി അച്ചുകുത്തിൽനിന്ന്​ രക്ഷപ്പെ​ട്ടെന്ന്​ കരുതേണ്ട. മുൻകൂട്ടി അറിയിക്കാതെ മറ്റൊരു ദിവസം വന്ന്​ ബാക്കിയുള്ളവരെക്കൂടി കുത്തിവെക്കും. കുത്തിവെപ്പിൽനിന്ന്​ ഒഴിവാകാൻ സിഗരറ്റുകൊണ്ട്​ പൊള്ളിച്ച്​ പാട്​ വീഴ്​ത്തി, വാക്​സിൻ എടുത്തതാണെന്ന്​ പറഞ്ഞ മിടുക്കന്മാരും ഉണ്ട്​. വാക്​സിൻ എടുത്തുകഴിഞ്ഞാൽ ചിലർക്ക്​ പനിവരും. മിക്ക കുട്ടികളും രണ്ടുമൂന്നു ദിവസം സ്​കൂളിൽ വരാതിരിക്കും. അന്ന്​ വസൂരി മാരകരോഗമായിരുന്നു. അസുഖം വന്ന 50 ശതമാനം ആളുകളും മരിക്കും. 20 ശതമാനം പേർ വൈകല്യങ്ങൾക്കിരയാകും. വലിയാരുവിഭാഗം ആളുകൾക്ക്​ വസൂരിയെത്തുടർന്ന്​ അന്ധത ബാധിച്ചു. രോഗികൾ അനുഭവിക്കുന്ന സാമൂഹിക ഒറ്റപ്പെടലും വേറെ. അന്ന്​ ഇന്നത്തെപ്പോലെ വ്യാജ പ്രചാരണങ്ങളൊന്നും കേട്ടതായി ഓർക്കുന്നില്ല. പേടിച്ചൊളിക്കുമെന്ന്​ മാത്രം. ​1980ലാണ്​ ലോകം വസൂരിയിൽനിന്ന്​ വിമുക്തമായതായി ലോകാ​േരാഗ്യസംഘടന പ്രഖ്യാപിക്കുന്നത്​. അതിനുശേഷം വസൂരി വാക്​സിൻ കൊടുത്തിട്ടില്ല. അന്ന്​ വേദന സഹിച്ചെങ്കിലും തിരിഞ്ഞുനോക്കു​േമ്പാൾ ഏറെ സന്തോഷമാണ്​​ ഡോക്​ടർക്ക്​​. ആധുനിക വൈദ്യശാസ്​ത്രത്തി​ൻെറ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്​ ലോകത്തെ വിറപ്പിച്ച വസൂരി നിർമാർജനം ചെയ്യാൻ കഴിഞ്ഞതെന്നും അദ്ദേഹം പറയുന്നു​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story