Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്നേഹവീടി​െൻറ താക്കോൽ...

സ്നേഹവീടി​െൻറ താക്കോൽ കൈമാറി

text_fields
bookmark_border
സ്നേഹവീടി​ൻെറ താക്കോൽ കൈമാറി എരുമേലി: ജനമൈത്രി പൊലീസി​ൻെറ നേത്യത്വത്തിൽ നിർമിച്ച സ്നേഹവീടി​ൻെറ താക്കോൽദാനചടങ്ങ് നടന്നു. മുട്ടപ്പള്ളി കിഴക്കേപ്പാറ ഓമനക്ക്​ നിർമിച്ച വീടി​ൻെറ താക്കോൽ എ.ഡി.ജി.പി എസ്. ശ്രീജിത് കൈമാറി. 10 ലക്ഷം രൂപയിലധികം ചെലവഴിച്ചാണ് വീട് നിർമിച്ചത്. ജനമൈത്രി ബീറ്റ് ഓഫിസർമാരായ മുഹമ്മദ് ഷെബീർ, ഷാജി എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു നിർമാണം. ഭർത്താവ് ഉപേക്ഷിച്ചുപോവുകയും മകൻ വാഹനാപകടത്തിൽ നഷ്​ടപ്പെടുകയും ചെയ്ത ഓമന മൂന്ന് പെൺമക്കളുമായി പ്ലാസ്​റ്റിക് കൊണ്ട് മറച്ച ഷെഡിലായിരുന്നു താമസം. ജനമൈത്രി പൊലീസി​ൻെറ ഭവനസന്ദർശനത്തിലാണ് കുടുംബത്തി​ൻെറ അവസ്ഥ അറിയുന്നത്. നിർധന കുടുംബത്തിന് താങ്ങായി ജനമൈത്രി പൊലീസും സുമനസ്സുകളും കൈകോർത്തതോടെ സ്നേഹവീട് ഉയരുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 11.30ന് നടന്ന ചടങ്ങിൽ ജില്ല പൊലീസ് മേധാവി ജി.ജയദേവ്, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ. സന്തോഷ്കുമാർ, ജനമൈത്രി സുരക്ഷ പദ്ധതി ജില്ല നോഡൽ ഓഫിസർ വിനോദ് പിള്ള, എരുമേലി എസ്.എച്ച്.ഒ സജീവ് ചെറിയാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ ജോർജുകുട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് മുജീബ് റഹ്​മാൻ തുടങ്ങിയവർ പങ്കെടുത്തു. വീട് നിർമാണത്തിനായി സഹായ ഹസ്തവുമായെത്തിയവരെ ചടങ്ങിൽ ആദരിച്ചു. photo KTL snehaveedu
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story