Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബരിമല വരുമാനത്തിൽ...

ശബരിമല വരുമാനത്തിൽ ഗണ്യമായ കുറവ്​; സർക്കാർ സഹായം തേട​ും-ദേവസ്വം ബോർഡ്​ പ്രസിഡൻറ്​

text_fields
bookmark_border
ശബരിമല: മണ്ഡല-മകരവിളക്ക്​ തീർഥാടന കാലം പൂർത്തിയാകുന്ന ശബരിമലയിൽ വരുമാനത്തിൽ ഗണ്യമായ കുറവ്​. കോവിഡ്​ പശ്ചാത്തലത്തിൽ തീർഥാടകരെ നിയന്ത്രിച്ചതുമൂലം കഴിഞ്ഞ തീർഥാടന കാലത്ത്​ ലഭിച്ചതി​ൻെറ ആറു ശതമാനം മാത്രമാണ്​ ഇത്തവണത്തെ വരുമാനം. ഇത്തവണ മകരവിളക്കിന്​ തലേന്ന്​ വരെ 16.30 കോടിയാണ്​ വരുമാനം. കഴിഞ്ഞ തവണ 166 കോടി രൂപ വരുമാനം ലഭിച്ച സ്​ഥാനത്താണിത്​​. ഈ സാഹചര്യത്തിൽ സർക്കാറിനോട്​ കൂടുതൽ സഹായം ആവശ്യപ്പെടുമെന്ന്​ ദേവസ്വം ബോർഡ്​ പ്രസിഡൻറ്​ എന്‍. വാസു ​ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മാസപൂജകള്‍ക്ക് അഞ്ച് ദിവസമെന്നുള്ളത് വര്‍ധിപ്പിക്കുന്നത്​ അംഗങ്ങളുമായി ചര്‍ച്ച നടത്തി തീരുമാനിക്കും. നിയന്ത്രണങ്ങൾക്കും പ്രതിസന്ധികൾക്കുമിടയിൽ തീർഥാടനകാലം വിജയകരമായി പൂര്‍ത്തിയാക്കാൻ കഴിഞ്ഞു. 1,32, 673 പേരാണ് ദര്‍ശനം നടത്തിയത്. വരുന്ന തീര്‍ഥാടനകാലത്തിന്​ മുമ്പ്​ കൂടുതല്‍ വരുമാനമാര്‍ഗം കണ്ടെത്താന്‍ ശ്രമിക്കും.. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് വിഭവ സമാഹരണവും നടത്തും. 1250 ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്​ കീഴിലുള്ളത്. ഇതില്‍ 50 ക്ഷേത്രങ്ങളില്‍ മാത്രമാണ് നിത്യവരുമാനമുള്ളതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ദേവസ്വം ബോര്‍ഡംഗം പി.എം. തങ്കപ്പന്‍, ദേവസ്വം കമീഷണര്‍ ബി.എസ്. തിരുമേനി എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story