Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകനത്ത മഴ:...

കനത്ത മഴ: മുല്ലപ്പെരിയാർ അണക്കെട്ട് ഉപസമിതി സന്ദർശിച്ചു

text_fields
bookmark_border
കുമളി: കനത്ത മഴയെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ മുല്ലപ്പെരിയാർ ഉപസമിതി ബുധനാഴ്ച അണക്കെട്ട് സന്ദർശിച്ചു. കേന്ദ്ര ജലവിഭവ കമീഷൻ എക്സിക്യൂട്ടിവ് എൻജിനീയറും ഉപസമിതി ചെയർമാനുമായ പി. ശരവണ കുമാറി​ൻെറ നേതൃത്വത്തിൽ കേരളത്തി​ൻെറ പ്രതിനിധികളായ ബിനു ബേബി, പ്രസീദ് തമിഴ്നാട് പ്രതിനിധികളായ സാം ഇർവിൻ, കുമാർ എന്നിവരാണ് സന്ദർശിച്ചത്. അഞ്ച് മാസങ്ങൾക്ക്​ ശേഷമാണ് ഉപസമിതി സന്ദർശനം. 122.25 അടിയാണ് ഇപ്പോൾ അണക്കെട്ടിലെ ജലനിരപ്പ്. ശക്തമായ മഴയെ തുടർന്ന് അണക്കെട്ടിലേക്ക് സെക്കൻഡിൽ 2315 ഘന അടി ജലമാണ് ഒഴുകി എത്തുന്നത്. തമിഴ്നാട്ടിലും മഴ തുടരുന്നതിനാൽ സെക്കൻഡിൽ 700 ഘന അടി ജലം മാത്രമാണ് തമിഴ്നാട്ടിലേക്ക് തുറന്ന്​ വിട്ടിട്ടുള്ളത്. അണക്കെട്ടി​ൻെറ വൃഷ്​ടിപ്രദേശമായ തേക്കടിയിൽ 78ഉം പെരിയാർ വനമേഖലയിൽ 13 മില്ലീമീറ്റർ മഴയുമാണ് കഴിഞ്ഞ ദിവസം ചെയ്തത്. അണക്കെട്ടിലെത്തിയ ഉപസമിതി പ്രധാന അണക്കെട്ട്, ഗാലറി, ബേബി ഡാം, സ്പിൽവേ എന്നിവ പരിശോധിച്ചു. സ്പിൽവേയിലെ മൂന്ന്​ ഷട്ടറുകൾ ഉയർത്തി താഴ്ത്തി കാര്യക്ഷമത വിലയിരുത്തി. പ്രധാന അണക്കെട്ടിലേക്ക് വൈദ്യുതി എത്തിക്കുന്ന ജോലികൾ ഉപസമിതി വിലയിരുത്തി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഉപസമിതി യോഗം ചേരാതെയാണ് സന്ദർശനം അവസാനിപ്പിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story