Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാലാവധിക്കുമുമ്പ്​...

കാലാവധിക്കുമുമ്പ്​ ജോസി​െൻറ രണ്ടാം രാജി; കൈവിടുന്നത്​ യു.ഡി.എഫ്​ 'പാരിതോഷികം'

text_fields
bookmark_border
കാലാവധിക്കുമുമ്പ്​ ജോസി​ൻെറ രണ്ടാം രാജി; കൈവിടുന്നത്​ യു.ഡി.എഫ്​ 'പാരിതോഷികം' കോട്ടയം: രാജ്യസഭാംഗത്വം ഒഴിഞ്ഞ ജോസ്​ കെ. മാണിയുടേത്​ പാർലമൻെററി കാലാവധി പൂർത്തിയാകുംമു​േമ്പയുള്ള രണ്ടാം രാജി. രാജ്യസഭയിലേക്ക്​ മത്സരിക്കാൻ കോട്ടയം ലോക്​സഭാംഗമായിരിക്കെ 2018 ജൂണിലായിരുന്നു ആദ്യ രാജി. പൊത​ുതെരഞ്ഞെടുപ്പിന്​ 10​​ മാസം ശേഷിക്കെയായിരുന്നു പിന്മാറ്റം. പിന്നീട്​ രാജ്യസഭാംഗമായി തെരഞ്ഞെടുക്ക​െപ്പട്ട്​ രണ്ടര വർഷമായപ്പോൾ ആ പദവിയും കൈവിട്ടു. ബാര്‍കോഴ ആരോപണത്തെത്തുടര്‍ന്ന് യു.ഡി.എഫ്​ വിട്ട കെ.എം. മാണിയെ മുന്നണിയിലേക്ക്​ ​മടക്കിക്കൊണ്ടുവരാൻ യു.ഡി.എഫ്​ നേതൃത്വം 'പാരിതോഷികം' കൊടുത്തതാണ്​ രാജ്യസഭ സീറ്റ്​. മുതിർന്ന നേതാവ്​ പി.ജെ. കു​ര്യൻ ഒഴിഞ്ഞ, കോൺഗ്രസിന്​ അവകാശപ്പെട്ട സീറ്റ്​ കൈവിട്ടതിനെതിരെ വി.എം. സുധീരൻ അടക്കമുള്ളവർ പ്രതിഷേധം ഉയർത്തിയിരുന്നു. എന്നാൽ, കോൺഗ്രസ്​ നേതൃത്വം അത്​ തള്ളി. ഇതിനുപിന്നാലെ രാജ്യസഭ സീറ്റിലെ സ്ഥാനാർഥിയെ ചൊല്ലി മാണി-ജോസഫ്​ തർക്കവും ഉടലെടുത്തു. ഇതിനൊടുവിൽ മാണിയുടെ കൗശലത്തിൽ ജോസ്​ കെ. മാണി സ്ഥാനാർഥിയാവുകയായിരുന്നു. ലോക്​സഭാംഗത്വ​ം ഒഴിയാനുള്ള ജോസി​ൻെറ തീരുമാനത്തിൽ കടുത്തവിമർശനവുമായി രംഗത്തെത്തിയ ഇടതിനൊപ്പമുള്ള യാത്രക്കി​െടയാണ്​ രണ്ടാം രാജി എന്നതും രാഷ്​ട്രീയകൗതുകം. കോട്ടയം പാർലമൻെറ്​ മണ്ഡലത്തെ അനാഥമാക്കിയെന്നാരോപിച്ച്​ സി.പി.എം നേതൃത്വത്തിൽ മാസങ്ങളോളം തുടർസമരങ്ങളും നടന്നു. മണ്ഡലത്തിലെങ്ങും നിറഞ്ഞത്​ നൂറുകണക്കിന്​ ​ബാനറുകളും ബോർഡുകളുമായിരുന്നു. അന്നത്തെ രാജി ഇപ്പോഴത്തെ കേരള കോൺഗ്രസ്​ പിളർപ്പിനും വഴിമരുന്നിട്ടു. ലോക്​സഭ തെരഞ്ഞെടുപ്പിൽ ജോസ് ​കെ. മാണി ഒഴിഞ്ഞ കോട്ടയത്ത്​ മത്സരിക്കാൻ പി.ജെ. ​േജാസഫ്​ പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഇത്​ 'വെട്ടി' തോമസ്​ ചാഴികാടനെ സ്ഥാനാർഥിയാക്കി. ഇത്​ ജോസഫും ജോസും തമ്മി​െല കടുത്ത അകൽച്ചക്ക്​ വഴിവെച്ചു. ഇതി​ൻെറ തുടർച്ചയായിരുന്നു പാർട്ടിയിലെ പിളർപ്പ്​. ജോസ്​ കെ. മാണി ഒഴിഞ്ഞ രാജ്യസഭ സീറ്റ്​ കേരള കോൺഗ്രസിനുതന്നെ ലഭിക്കുമെന്നാണ്​ സൂചന. പി.ടി. ജോസ്, പി.കെ. സജീവ്​, പത്തനംതിട്ട ജില്ല പ്രസിഡൻറ്​ എൻ.എം. രാജു, സ്​റ്റീഫൻ ജോർജ്​ എന്നിവരാണ്​ കേരള കോൺഗ്രസി​ൻെറ സാധ്യതപ്പട്ടികയിലുള്ളത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story