Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിമത നീക്കം...

വിമത നീക്കം ശക്തിപ്പെടുത്തി ശശീന്ദ്രന്‍ വിഭാഗം

text_fields
bookmark_border
കോട്ടയം: ​എൻ.സി.പിയിൽ ഭിന്നത രൂക്ഷമായിരിക്കെ മന്ത്രി എ.കെ. ശശീന്ദ്ര​െ​ൻറ നേതൃത്വത്തിൽ വിമതനീക്കം. കോട്ടയത്ത്​ ശശീന്ദ്ര​െ​ന അനുകൂലിക്കുന്നവർ, മാണി സി. കാപ്പൻ വിഭാഗത്തെ ഒഴിവാക്കി യൂത്ത് കോൺഗ്രസ് (എസ്) മുന്‍ സംസ്ഥാന പ്രസിഡൻറ്​ സി.എച്ച്. ഹരിദാസ് അനുസ്മരണം നടത്തി. സി.എച്ച്. ഹരിദാസ് ട്രസ്​റ്റി​ൻെറ പേരിലായിരുന്നു അനുസ്മരണമെങ്കിലും നേതൃത്വം നല്‍കിയത് ശശീന്ദ്ര​െ​ന അനുകൂലിക്കുന്ന കോട്ടയത്തെ എൻ.സി.പി നേതാക്കളായിരുന്നു. എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതി അംഗം കാണക്കാരി അരവിന്ദാക്ഷന്‍ അധ്യക്ഷനായ സമ്മേളനം ഉദ്ഘാടനം ചെയ്ത്​ സി.പി.എം കോട്ടയം ജില്ല സെക്രട്ടറി വി.എന്‍. വാസവൻ. മാണി സി. കാപ്പന്‍ എം.എല്‍.എ, എൻ.സി.പി ജില്ല പ്രസിഡൻറ്​ സാജു ഫിലിപ്പ്​ എന്നിവരെ ക്ഷണിച്ചിരു​െന്നങ്കിലും പങ്കെടുത്തില്ല. പാര്‍ട്ടി നേതൃത്വത്തി​ൻെറ അറിവില്ലാതെയാണ്​ പരിപാടി സംഘടിപ്പിച്ചതെന്നായിരുന്നു ഇവരുടെ വിശദീകരണം. സംസ്ഥാനമൊട്ടാകെ ഇത്തരം യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാനാണ്​ ​ശശീന്ദ്രന്‍ പക്ഷത്തി​ൻെറ തീരുമാനം. യോഗത്തിൽ എൻ.സി.പി നേതാക്കളായ സുഭാഷ്​ പുഞ്ചക്കോട്ടിൽ, ടി.വി. ബേബി, സാബു മുരിക്കവേലി, പി.ഡി. വിജയൻ നായർ, ഒ.ടി. ജോസ്​, ബെന്നി മൈലാടൂർ, പി.ഒ. രാജേന്ദ്രൻ, അഫ്​സൽ മഠത്തിൽ, അജേഷ്​ ജിമ്മി ജോർജ്​, മിൽട്ടൻ ഇടശ്ശേരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story