Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറബർ വിളവെടുപ്പിൽ...

റബർ വിളവെടുപ്പിൽ പരിശീലനം

text_fields
bookmark_border
കോട്ടയം: റബറി​ൻെറ ശാസ്​ത്രീയ വിളവെടുപ്പിലുള്ള പരിശീലനം 2021 ജനുവരി 12, 13 തീയതികളിൽ കോട്ടയത്തുള്ള റബർ െട്രയിനിങ് ഇൻസ്​റ്റിറ്റ്യൂട്ടിൽ നടക്കും. വിളവെടുപ്പ്, വിവിധയിനം ടാപ്പിങ്​ കത്തികളുടെ ഉപയോഗം, നൂതന ടാപ്പിങ്​ രീതികൾ, ഉത്തേജക ഔഷധ പ്രയോഗം എന്നിവ രണ്ടുദിവസത്തെ പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പരിശീലന ഫീസ്​ 1000 രൂപ (18 ശതമാനം ജി.എസ്​.ടി, ഒരു ശതമാനം ഫ്ലഡ് സെസ്​ എന്നിവ പുറമെ). പട്ടികജാതി-വർഗത്തിൽപെട്ടവർക്ക് ഫീസിനത്തിൽ 50 ശതമാനം ഇളവ്​ ലഭിക്കും. റബറുൽപാദക സംഘങ്ങളിൽ അംഗങ്ങളായവർക്ക്​ 25 ശതമാനം ഇളവ് നൽകും. പരിശീലന ഫീസ്​ ഡയറക്ടർ (െട്രയിനിങ്), റബർ െട്രയിനിങ് ഇൻസ്​റ്റിറ്റ്യൂട്ട്, കോട്ടയം-686 009 എന്ന പേരിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ 1450300184 (ഐ.എഫ്.എസ്​ കോഡ്-CBIN0284150) എന്ന അക്കൗണ്ടിലേക്ക് അടക്കാം. പണമടച്ചതി​ൻെറ വിശദാംശങ്ങളും അപേക്ഷക​ൻെറ ഫോൺ നമ്പറും ഇമെയിലായി training@rubberboard.org.in ലേക്ക് അയക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2353127, വാട്​സ്​ ആപ്പ്​ നമ്പർ: 7994650941.
Show Full Article
TAGS:
Next Story