Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightരാജ്​കുമാർ കസ്​റ്റഡി...

രാജ്​കുമാർ കസ്​റ്റഡി മരണം: ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് ഇന്ന്​

text_fields
bookmark_border
73 സാക്ഷികളിൽനിന്ന്​ തെളിവെടുത്തു നെടുങ്കണ്ടം: തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട്് അറസ്​റ്റിലായ രാജ്കുമാർ പിരുമേട് സബ് ജയിലിൽ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് വ്യാഴാഴ്്ച സമർപ്പിക്കും. രാജ്കുമാറി​ൻെറ മരണം കസ്​റ്റഡി മർദനത്തെ തുടർന്നാണെന്നാണ്​ കമീഷ​ൻെറ കണ്ടെത്തൽ. ജുഡീഷ്യൽ കമീഷൻ അന്വേഷണം ആരംഭിച്ച് ഒന്നര വർഷത്തിന്​ ശേഷമാണ്​ റിപ്പോർട്ട്​ സമർപ്പിക്കുന്നത്​. 73 സാക്ഷികളിൽനിന്ന്​ തെളിവെടുത്തു. നെടുങ്കണ്ടം സ്​റ്റേഷനിലെ എസ്​.ഐയുടെ മുറിയിൽ വെച്ചും ഒന്നാംനിലയിലെ വിശ്രമമുറിയിൽ വെച്ചും മർദിച്ചുവെന്ന സാക്ഷി മൊഴികൾ വസ്​തുതാപരമാ​െണന്ന് കമീഷൻ കണ്ടെത്തിയിരുന്നു. രാജ്​കുമാറി​ൻെറ മൃതദേഹം കമീഷൻ ഇടപെട്ട്​ റീപോസ്​റ്റ്​മോർട്ടം നടത്തിയതി​ൻെറ റിപ്പോർട്ടും സയൻറിഫിക്​ റിപ്പോർട്ടും കണക്കിലെടുത്തുകൂടിയാണ്​ അന്തിമ റിപ്പോർട്ട്​ തയാറാക്കിയിട്ടുള്ളതെന്നാണ്​ വിവരം. കസ്​റ്റഡി മരണവുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്​ഥർക്കും ഉത്തരവാദപ്പെട്ട ഉയർന്ന ഉദ്യോഗസ്​ഥർക്കും മറ്റും സംഭവിച്ച വീഴ്​ച, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതൽ നടപടി തുടങ്ങിയവയടക്കം പരാമർശിക്കുന്നതാവും​ റിപ്പോർ​ട്ടെന്ന്​ ജുഡീഷ്യൽ കമീഷൻ ജസ്​റ്റിസ് കെ. നാരായണക്കുറുപ്പ് പറഞ്ഞു. ഹരിത ഫിനാൻസ്​ തട്ടിപ്പ് കേസിൽ സി.ബി.ഐ സംഘം അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്​ ജുഡീഷ്യൽ അന്വേഷണം പൂർത്തിയായിട്ടുള്ളത്​. രാജ്കുമാറി​ൻെറ മരണവുമായി ബന്ധപ്പെട്ട്് നെടുങ്കണ്ടം എസ്​.ഐയായിരുന്ന കെ.എ. സാബു, എ.എസ്​.ഐ സി.ബി. റെജിമോൻ, പൊലീസ്​ ൈഡ്രവർമാരായ സജീവ് ആൻറണി, പി.എസ്​. നിയാസ്​, എ.എസ്​.ഐയും റൈറ്ററുമായ റോയി പി. വർഗീസ്​, സി.പി.ഒ ജിതിൻ കെ. ജോർജ്, ഹോം ഗാർഡ് കെ.എം. ജെയിംസ്​ എന്നിവരെ ൈക്രംബ്രാഞ്ച് മുമ്പ്്് അറസ്​റ്റ് ചെയ്തിരുന്നു. 2019 ജൂൺ 21നാണ് വാഗമൺ കോലാഹലമേട് കസ്​തൂരിഭവനിൽ രാജ്കുമാർ (53) ജയിലിൽ റിമാൻഡിലിരിക്കെ താലൂക്ക് ആശുപത്രിയിൽ മരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story