Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആനക്കുളത്ത്​...

ആനക്കുളത്ത്​ കാട്ടാനക്കൂട്ടത്തിനുനേരെ പടക്കം എറിഞ്ഞ സംഭവം; രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
അടിമാലി: ആനക്കുളം ഓരിൽ വെള്ളം കുടിക്കാനെത്തിയ കാട്ടനക്കൂട്ടത്തിനുനേരെ പടക്കം തീകൊളുത്തി എറിഞ്ഞ സംഭവത്തിൽ രണ്ടുപേരെ വനപാലകർ അറസ്​റ്റ്​ ചെയ്​തു. മാങ്കുളം ആനക്കുളം ഇളംചിങ്ങത്ത് ഷാജി ചാക്കോ (45), ആനക്കുളം കളവേലിൽ വിത്സൻ ചാക്കോ (37) എന്നിവരെയാണ് റേഞ്ച് ഓഫിസർ കെ.പി. റോയിയുടെ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്തത്. പുതുവത്സരാഘോഷത്തി​ൻെറ ഭാഗമായി ഡിസംബർ 31ന് ഒത്തുകൂടിയ 12 അംഗ സംഘമാണ് കാട്ടാനക്കൂട്ടത്തിനുനേരെ ഗുണ്ട് പടക്കം എറിഞ്ഞത്. നാട്ടുകാരും വനപാലകരും വിലക്കിയിട്ടും പുതുവത്സരമാണെന്നുപറഞ്ഞായിരുന്നു പടക്കമേറ്​. ഇതോടെ വിരണ്ട ആനകൾ സമീപത്തെ കൃഷിയിടങ്ങളിൽ കയറി നാശം വിതച്ചിരുന്നു. കൂടുതൽ വനപാലകരെത്തിയതോടെ ഇവർ കടന്നുകളഞ്ഞു. ഉപ്പുരസമുള്ള ആനക്കുളത്തെ ഓരിൽനിന്ന്​ വെള്ളം കുടിക്കാൻ കാട്ടാനകൾ പതിവായി എത്തുമായിരുന്നു. നാട്ടുകാർക്ക് ഒരു ശല്യവും ഉണ്ടാക്കിയിട്ടില്ല. കാട്ടാനകളെ കാണാൻ വിനോദസഞ്ചാരികൾ ഉൾപ്പെടെ നിൽക്കു​േമ്പാഴാണ് സംഘം പടക്കമെറിഞ്ഞത്. ഉഗ്രസ്​ഫോടനശേഷിയുള്ളതും കാതടപ്പിക്കുന്ന ശബ്​ദത്തോടുകൂടിയതുമായ പടക്കമാണ് കാട്ടാനക്കൂട്ടത്തിനുനേരെ എറിഞ്ഞത്. അറസ്​റ്റിലായവരെ ബുധനാഴ്​ച കോടതിയിൽ ഹാജരാക്കും. ഇവരെ പിടികൂടിയ സംഘത്തിൽ ഫോറസ്​റ്റർ മധു, ബിറ്റ് ഫോറസ്​റ്റ് ഓഫിസർമാരായ ബിനു ടി. മാനുവൽ, നിഥിൻ വർഗീസ്​, വാച്ചർ കരുണാകരൻ എന്നിവരും ഉണ്ടായിരുന്നു. TDL WISON TDL SHAJI കാട്ടാനക്കൂട്ടത്തിനുനേരെ പടക്കമെറിഞ്ഞ സംഭവത്തിൽ അറസ്​റ്റിലായ ഷാജിയും വിത്സനും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story