Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതാറാവുകൾ വീണ്ടും...

താറാവുകൾ വീണ്ടും ചത്തുവീഴുന്നു; പ്രഖ്യാപനത്തിലൊതുങ്ങി ഇൻഷുറൻസ്​

text_fields
bookmark_border
കോട്ടയം: പക്ഷിപ്പനിയിൽ താറാവുകൾ വീണ്ടും കൂട്ടമായി ചത്തുവീഴു​േമ്പാഴും ഇന്‍ഷുറന്‍സ് പരിരക്ഷ പ്രഖ്യാപനത്തിലൊതുങ്ങി. നേര​േത്ത പക്ഷിപ്പനി പടര്‍ന്നതിനു പിന്നാലെയായിരുന്നു താറാവുകൾക്ക്​ ഇൻഷുറൻസ്​ ഏര്‍പ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്​. 2014ൽ ആയിരക്കണക്കിന് താറാവുകള്‍ ചാകുകയും ലക്ഷക്കണക്കിന്​ പക്ഷികളെ കൊന്നൊടുക്കുകയും ചെയ്​തതിനു പിന്നാലെയായിരുന്നു ഇടപെടൽ. സമാനസംഭവങ്ങൾ ആവർത്തിച്ചാൽ ആശ്വാസം പകരാൻ ഇൻഷ​ുറൻസ്​ ഏർപ്പെടുത്തുമെന്നാണ്​ മൃഗസംരക്ഷണ വകുപ്പ്​ വിശദീകരിച്ചിരുന്നത്​. ഇൻഷുറൻസ്​ കമ്പനികളുമായി മൂന്നുതവണ ചർച്ചയും നടത്തിയിരുന്നു. എന്നാൽ, പ്രീമിയത്തിലടക്കം ധാരണയാകാതെ ചർച്ച പാളി. ഇതോടെ പദ്ധതിയോടെയുള്ള താൽപര്യവും വകുപ്പ്​ കൈവിട്ടു. കുട്ടനാട്​, അപ്പർകുട്ടനാട്​ മേഖലകളിൽ താറാവുകള്‍ കൂട്ടത്തോടെ ചാകുന്നത് പതിവായതിനാൽ ഇൻഷുറൻസ്​ വേണമെന്ന ആവശ്യം കർഷകർ നിരന്തരമായി ഉയർത്തിവരുകയാണ്​. എന്നാൽ, ഇൻഷുറൻസ്​ കമ്പനികൾ സഹകരിക്കാൻ തയാറാകാത്തതാണ്​ തടസ്സം സൃഷ്​ടിച്ചതെന്ന്​ മൃഗസംരക്ഷണ വകുപ്പ്​ അധികൃതർ പറയുന്നു. പലതവണ ബന്ധപ്പെട്ടിട്ടും ഏറ്റെടുക്കാൻ കമ്പനികളൊന്നും തയാറായില്ല. ഉയർന്ന ​പ്രീമിയം തുകയാണ്​ കമ്പനികൾ ആവശ്യപ്പെട്ടത്​. തുകയിലൊരു ഭാഗം സർക്കാർ വഹിച്ചാൽപോലും കർഷകർ വലിയ തുക വിഹിതമായി നൽകേണ്ടിവരും. ഇതുമൂലം​ കർഷകർ പദ്ധതിയിൽ ചേരാൻ താൽ​പര്യം കാട്ടില്ലെന്ന വിലയിരുത്തലുകളുമുണ്ടായി. ​പക്ഷിപ്പനി മൂലം ചത്തവക്കും ​െകാന്നൊടുക്കുന്നവർക്കും അർഹമായ നഷ്​ടപരിഹാരം നൽകുമെന്നും ഉ​േദ്യാഗസ്ഥർ പറയുന്നു. മുമ്പ്​ പക്ഷിപ്പനി ബാധിച്ചപ്പോള്‍ അര്‍ഹതപ്പെട്ട പലര്‍ക്കും നഷ്​ടപരിഹാരം ലഭിച്ചില്ലെന്ന പരാതി വ്യാപകമാണ്. വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഇന്‍ഷുറൻസെന്ന ആവശ്യവും ശക്തമാകുകയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story