Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജോസ്​ കെ. മാണി...

ജോസ്​ കെ. മാണി തെറ്റ്​ ആവർത്തിക്കുന്നു -പി.ജെ. ജോസഫ്​

text_fields
bookmark_border
തൊടുപുഴ: ജോസ്​ കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത്​ നേരത്തേ കോടതി അസാധുവാക്കിയതാണെന്നും ജോസ് കെ. മാണി തെറ്റ് ആവർത്തിക്കുകയാണെന്നും പി.ജെ. ജോസഫ്​ എം.എൽ.എ. കേസ് ഇപ്പോഴും നിലനിൽക്കുന്നു. അതിനിടെയാണ്​ കഴിഞ്ഞ ദിവസം വീണ്ടും ജോസ്​ കമ്മിറ്റി വിളിച്ചത്​. സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള അധികാരം വർക്കിങ് ചെയർമാനാണ്. തെറ്റായ നടപടി നിലനിൽക്കി​ല്ലെന്നും ജോസഫ്​ പറഞ്ഞു. എൻ.സി.പിയുടെ യു.ഡി.എഫ് പ്രവേശനത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മാണി സി. കാപ്പൻ പറയുമെന്നും ജോസഫ് പറഞ്ഞു. മകൻ അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രചാരണത്തിൽ വസ്​തുതയില്ലെന്നും സാമൂഹികരംഗത്ത്​ പ്രവർത്തിക്കുന്നെന്നല്ലാതെ രാഷ്​ട്രീയ താൽപര്യങ്ങളില്ലെന്നും ജോസഫ്​ മാധ്യമങ്ങളോട്​ പ്രതികരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story