Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസിനിമ തിയറ്ററുകൾ...

സിനിമ തിയറ്ററുകൾ ഇന്ന്​ തുറക്കില്ല

text_fields
bookmark_border
കോട്ടയം: സർക്കാർ അനുമതി നൽകിയെങ്കിലും തിയറ്ററിൽ സിനിമ കാണാൻ ഇനിയും കാത്തിരിക്കണം. ഒ.ടി.ടി റിലീസിനെച്ചൊല്ലിയുള്ള തർക്കവും കോവിഡ്​ പ്രതിരോധ സജ്ജീകരണങ്ങളൊരുക്കുന്നതിലെ കാലതാമസവുമാണ്​ തിയറ്ററുകൾ തുറക്കുന്നത്​ വൈകാനിടയാക്കുന്നത്​. ചെറുതും വലുതുമടക്കം ജില്ലയിലെ 26 തിയറ്ററുകളും തുറക്കുന്നതിന്​ മുന്നോടിയായി കോവിഡ്​ പ്രതിരോധ സജ്ജീകരണങ്ങളൊരുക്കുന്ന തിരക്കിലാണ്​​. കഴിഞ്ഞവർഷം മാർച്ച്​ 13നാണ്​ തിയറ്ററുകൾ അടച്ചത്​. മാർച്ച്​ 31വരെ അടച്ചിടാനാണ്​ ആദ്യം തീരുമാനിച്ചിരുന്നത്​. എന്നാൽ, കോവിഡ്​ വ്യാപനം കൈവിട്ടതോടെ തിയറ്ററുകൾ തുറക്കലും സിനിമകളുടെ റിലീസിങ്ങും അടക്കം അനിശ്ചിതത്വത്തിലായി. ബുധനാഴ്​ച കൊച്ചിയിൽ നിർമാതാക്കളുടെയും വിതരണക്കാരുടെയും തിയറ്റർ ഉടമകളു​ടെയും സംയുക്ത സംഘടനയായ​ ഫിയോകി​ൻെറ യോഗം ചേരുന്നുണ്ട്​. തുടർന്ന്​ നിർമാതാക്കളും വിതരണക്കാരും ചർച്ച നടത്തും. അതിനുശേഷമേ പ്രദർശനം സംബന്ധിച്ച്​ അന്തിമ തീരുമാനമുണ്ടാകൂ. ഒ.ടി.ടി റിലീസ്​ സംബന്ധിച്ച തർക്കവും കോവിഡ്​ കാലത്തെ സാമ്പത്തിക പ്രതിസന്ധിയും യോഗത്തിൽ ചർച്ചയാവും.​ അമ്മ പ്രസിഡൻറ്​ കൂടിയായ മോഹൻലാലി​ൻെറ ദൃശ്യം 2 ഒ.ടി.ടി റിലീസ്​ ചെയ്​തതിൽ തിയറ്റർ ഉടമകൾ വ്യാപക പ്രതിഷേധത്തിലാണ്​. തിയറ്റർ തുറക്കുന്നതിനൊപ്പം ഈ സിനിമ എത്തിയിരുന്നെങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ സഹായകമായേനെ എന്നാണ്​ തിയറ്റർ ഉടമകൾ പറയുന്നത്​. എന്നാൽ, തിയറ്റർ തുറക്കാൻ തീരുമാനിക്കുന്നതിന്​ മുമ്പുതന്നെ ഒ.ടി.ടി റിലീസിന്​ കരാർ ആയെന്നും ഇനി പിൻവലിയാൻ ആവില്ലെന്നുമാണ്​ ദൃശ്യം 2 ​ൻെറ അണിയറപ്രവർത്തകരുടെ നിലപാട്​. തിയറ്ററുകൾ അടച്ചിട്ടിരുന്നെങ്കിലും മെയ്​ൻറനൻസ്​, തൊഴിലാളികളുടെ വേതനം, കറൻറ്​ ചാർജ്​ എന്നിവക്ക്​ പണം കണ്ടെത്തേണ്ടിയിരുന്നു. അതി​ൻെറ പ്രതിസന്ധി തിയറ്റർ ഉടമകൾക്കുണ്ട്​. തിയറ്ററുകൾ തുറന്നാലും പകുതി സീറ്റിലേ ആളുകളെ പ്രവേശിപ്പിക്കാൻ കഴിയൂ. ആരോഗ്യവകുപ്പ്​ നിർദേശിക്കുന്ന കോവിഡ്​ പ്രതിരോധമാർഗങ്ങളും പാലിക്കണം. തിയറ്റർ പൂർണമായി അണുമുക്തമാക്കുകയും വേണം. 80ഓളം സിനിമകളാണ്​ പോസ്​റ്റ്​ പ്രൊഡക്​ഷൻ ജോലി കഴിഞ്ഞ്​ റിലീസ്​ കാത്തിരിക്കുന്നത്​. തമിഴ്​നടൻ വിജയ്​യുടെ മാസ്​റ്റർ, മമ്മൂട്ടിയുടെ പ്രീസ്​റ്റ്​, മോഹൻലാലി​ൻെറ മരക്കാർ: അറബിക്കടലി​ൻെറ സിംഹം, നിവിൻ പോളിയുടെ തുറമുഖം, ഫഹദ്​ ഫാസിലി​ൻെറ മാലിക്, ജയസൂര്യയുടെ വെള്ളം​ തുടങ്ങിയ സിനിമകളാണ്​ തിയറ്ററുകളിൽ എത്താൻ കാത്തിരിക്കുന്ന പ്രധാന സിനിമകൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story