Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമൃതദേഹം...

മൃതദേഹം വീട്ടുവളപ്പില്‍ ദഹിപ്പിച്ച സംഭവം: ഇടവക വികാരി മാപ്പുപറയണം -ഓപണ്‍ ചര്‍ച്ച് മൂവ്‌മെൻറ്​

text_fields
bookmark_border
മൃതദേഹം വീട്ടുവളപ്പില്‍ ദഹിപ്പിച്ച സംഭവം: ഇടവക വികാരി മാപ്പുപറയണം -ഓപണ്‍ ചര്‍ച്ച് മൂവ്‌മൻെറ്​ കോട്ടയം: ചേര്‍ത്തല തിരുനല്ലൂര്‍ സൻെറ്​ ജോസഫ് ചര്‍ച്ച് ഇടവക അംഗത്തി​ൻെറ മൃതദേഹം സെമിത്തേരിയിൽ സംസ്​കരിക്കാതെ വീട്ടുവളപ്പിൽ ദഹിപ്പിച്ചതിനെച്ചൊല്ലി ഇടവക വികാരി കള്ളം പ്രചരിപ്പിക്കുന്നതായി കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനമായ ഓപണ്‍ ചര്‍ച്ച് മൂവ്‌മൻെറ്​​ (ഒ.സി.എം) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. വിശ്വാസികളുടെയും കന്യാസ്ത്രീകളുടെയും മേല്‍ ഒരുകൂട്ടം പുരോഹിതര്‍ നടത്തുന്ന അതിക്രമങ്ങളിലും ലൈംഗിക ചൂഷണങ്ങളിലും മൃതദേഹങ്ങളോടുള്ള അനാദരവിലും പ്രതിഷേധിച്ചാണ്​ ഓപണ്‍ ചര്‍ച്ച് മൂവ്‌മൻെറി​ൻെറ ആഭിമുഖ്യത്തിൽ​​ ഇടവക അംഗം വെളീപ്പറമ്പില്‍ മത്തായിയുടെ മൃതദേഹം വികാരിയെ ഒഴിവാക്കി വീട്ടുവളപ്പില്‍ ആചാരപൂർവം ദഹിപ്പിച്ചത്​.​ മത്തായിയുടെ വീട്ടിലേക്കുള്ള വഴി 2012ല്‍ ഇടവക വികാരി കെട്ടിയടച്ചതിലുള്ള തര്‍ക്കമാണ് കാരണമെന്നാണ്​ വികാരി ഫാ. ജേക്കബ് കൊഴുവള്ളി പ്രചരിപ്പിക്കുന്നത്​. ഇത്​ അടിസ്​ഥാനരഹിതമാണ്​. കത്തോലിക്കസഭയില്‍ ഇടവക അംഗത്തി​ൻെറ മൃതദേഹം വികാരിയെ ഒഴിവാക്കി സഭയുടെ എല്ലാ ആചാരത്തോടെയും വീട്ടുവളപ്പില്‍ ദഹിപ്പിക്കുന്നത് ആദ്യത്തെ സംഭവമാണ്. സഭയില്‍ വലിയ സാമൂഹിക പരിഷ്‌കരണത്തിനും നവീകരണത്തിനും തുടക്കംകുറിച്ച ഈ സംഭവം വഴിതിരിച്ചുവിടുന്നതിനും വിശ്വാസികളെ കബളിപ്പിക്കുന്നതിനുമാണ് വികാരിയുടെ ശ്രമം. മത്തായിക്ക്​ മക്കളില്ലാത്തതിനാല്‍ അനുജ​ൻെറ മകന്‍ ജിമ്മിയെ ദത്തെടുത്തിരുന്നു. അന്നുമുതല്‍ ഈ സ്വത്തുതട്ടിയെടുക്കാന്‍ പുരോഹിതര്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്​. ഒന്നര ഏക്കർ ഭൂമിയിൽ പാതി പള്ളി പണിയാന്‍ ദാനം നല്‍കിയവരാണ്​​ മത്തായിയുടെ കുടുംബം. വഴിയടച്ച സംഭവവും ഇപ്പോഴത്തെ സംസ്‌കാര ചടങ്ങും തമ്മില്‍ ബന്ധമില്ല. മത്തായിയുടെ മൃതദേഹത്തെയും കുടുംബത്തെയും അപമാനിച്ചതിന്​ ഫാ. ജേക്കബ് പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കില്‍ തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ പറഞ്ഞു. ചെയര്‍മാന്‍ റെജി ഞള്ളാനി, മത്തായിയുടെ മകന്‍ ജിമ്മി, സംസ്ഥാന സെക്രട്ടറി കെ.കെ. ജോസ് കണ്ടത്തില്‍, സംസ്ഥാന കമ്മിറ്റി അംഗം സെബാസ്​റ്റ്യന്‍ ചേക്കാത്ര, കോട്ടയം റീജനല്‍ കമ്മിറ്റി ചെയര്‍മാന്‍ ഒ.ഡി. കുര്യാക്കോസ്, ഇടുക്കി റീജനല്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എല്‍ അഗസ്തി എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story