Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസഞ്ചാരികളുടെ മനസ്സ്​...

സഞ്ചാരികളുടെ മനസ്സ്​ കീഴടക്കി പെട്ടിമുടി

text_fields
bookmark_border
അടിമാലി: മനോഹാരിത കൊണ്ട് സഞ്ചാരികളുടെ ഇഷ്​ട കേന്ദ്രങ്ങളിലൊന്നായി മാറിയ ഇടമാണ് അടിമാലിക്കടുത്തുള്ള പെട്ടിമുടി. കണ്ണെത്താ ദൂരം പരന്ന്​ കിടക്കുന്ന സമതലങ്ങളും ചുവപ്പ് വാരിവിതറുന്ന ഉദയാസ്​തമന കാഴ്ചകളും പെട്ടിമുടിയിൽനിന്നും മതിവരുവോളും ആസ്വദിക്കാം. മാനം മുട്ടെ ഉയർന്ന് നിൽക്കുന്ന പെട്ടിമുടി സഞ്ചാരികളുടെ മനസ്സും അത്രത്തോളം നിറക്കുന്നു. മലമുകളിലേക്ക് പ്രവേശിക്കുന്നതിന് വനംവകുപ്പി​ൻെറ വിലക്കുണ്ടെങ്കിലും നിരവധി സഞ്ചാരികൾ ദിവസവും മലകയറിയെത്തി പെട്ടിമുടിയുടെ ​െനറുകയിൽ നിന്നുള്ള കാഴ്ചകൾ കണ്ട് മടങ്ങുന്നുണ്ട്. വനംവകുപ്പും തദ്ദേശഭരണകൂടങ്ങളും ഇടപെട്ട് ഇവിടം വിനോദ സഞ്ചാര കേന്ദ്രമാക്കി ഉയർത്തണമെന്നാണ് സഞ്ചാരികളുടെയും പ്രദേശവാസികളുടെയും ആവശ്യം. കുത്തനെയുള്ള മലഞ്ചെരിവിലൂടെ അരമണിക്കൂറിലധികം സമയം കാൽനടയായി സഞ്ചരിച്ച് മാത്രമെ പെട്ടിമുടിയുടെ മുകളിലെത്താനാകൂ. കോടമഞ്ഞ് പുൽകുന്ന ഇടമെങ്കിലും അപകടവും അത്രത്തോളം തന്നെ ഒളിഞ്ഞിരിപ്പുണ്ട്. സുരക്ഷിതമായി കാഴ്ചകൾ കണ്ട് ചിത്രങ്ങൾ പകർത്താൻ അവസരമൊരുക്കിയാൽ എണ്ണമറ്റ സഞ്ചാരികൾ മലഞ്ചെരുവിലൂടെ പെട്ടിമുടി കാണാനെത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story