Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈക്കം കർഷകസമരം

വൈക്കം കർഷകസമരം

text_fields
bookmark_border
വെച്ചൂർ: കർഷക കോൺഗ്രസ് വൈക്കം നിയോജക മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ കർഷക പ്രക്ഷോഭത്തിന്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ട്രാക്ടർ റാലി നടത്തി. നിയോജകമണ്ഡലം പ്രസിഡൻറ്​ സാജൻ വെൺ പറമ്പിലി​ൻെറ അധ്യക്ഷതയിൽ നടന്ന യോഗം കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി ഉദ്ഘാടനം ചെയ്തു. വൈക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ അക്കരപ്പാടം ശശി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ഭാരവാഹികളായ എ. സനീഷ് കുമാർ, ജയ്ജോൺ പേരയിൽ, എം.കെ. ഷിബു, കർഷക കോൺഗ്രസ് ജില്ല പ്രസിഡൻറ്​ ഷൈൻ പ്രകാശ്, പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.ആർ. ഷൈലകുമാർ, കെ. ബിനു മോൻ, കോൺഗ്രസ് വെച്ചൂർ മണ്ഡലം പ്രസിഡൻറ്​ വി.ടി. സണ്ണി കൊച്ചുപോട്ടയിൽ,‌ പഞ്ചായത്ത് അംഗങ്ങളായ സോജി ജോർജ്, പി.കെ. മണിലാൽ, ഭൈമി വിജയൻ, പി.വി. ജയന്തൻ, ശിശുപാലൻ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ സോണി സണ്ണി, അജയൻ, ജോർജ് വർഗീസ്, ദലിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ഇടയാഴം ഹെൽത്ത് സൻെറർ കവലയിൽനിന്ന്​ ആരംഭിച്ച ട്രാക്ടർ റാലി കുഞ്ഞ് ഇല്ലമ്പള്ളി കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.ഐ. ജയകുമാറിന് പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു. ബണ്ട് റോഡുവരെ ട്രാക്ടർ തള്ളി കർഷകർ പ്രതിഷേധറാലിയിൽ അണിചേർന്നു. KTL KARSHAKA CON VAIKOM കർഷക സമരത്തിന്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ കർഷക കോൺഗ്രസ് വൈക്കം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ട്രാക്ടർ റാലി കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി പി.ഐ. ജയകുമാറിന്​ പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്യുന്നു ഒട്ടുപാൽ മോഷണം പോയി കങ്ങഴ: വീടിനോടുചേർന്ന് ചാക്കിൽ സൂക്ഷിച്ചിരുന്ന 100 കിലോ ഒട്ടുപാൽ മോഷണം പോയി. കങ്ങഴ ഇലയ്ക്കാട് തട്ടാപറമ്പിൽ അൻവർ സാദത്തി​ൻെറ വീട്ടിലാണ് മോഷണം നടന്നത്. അടുക്കളയോട് ചേർന്ന് രണ്ട് ചാക്കിലായി 100 കിലോ ഒട്ടുപാലാണ് സൂക്ഷിച്ചിരുന്നത്. ശനിയാഴ്ച രാവിലെ നോക്കിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story