Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകേന്ദ്ര കാർഷിക...

കേന്ദ്ര കാർഷിക നിയമങ്ങൾ കേരളത്തി​െൻറ റേഷൻ വിതരണത്തെ ബാധിക്കും -പി.ജെ. ജോസഫ്

text_fields
bookmark_border
കേന്ദ്ര കാർഷിക നിയമങ്ങൾ കേരളത്തി​ൻെറ റേഷൻ വിതരണത്തെ ബാധിക്കും -പി.ജെ. ജോസഫ് കോട്ടയം: കേന്ദ്രം നടപ്പാക്കാൻ ശ്രമിക്കുന്ന കാർഷിക നിയമങ്ങൾ സംസ്ഥാത്തി​ൻെറ പൊതുവിതരണ സംവിധാനത്തെ തകർക്കുമെന്ന്​ കേരള കോൺഗ്രസ് വർക്കിങ്​ ചെയർമാൻ പി.ജെ. ജോസഫ്. കേരളത്തിലെ റേഷൻകടകളിൽ ഭക്ഷ്യവസ്​തുക്കൾ ഇല്ലാത്ത സ്​ഥിതിയാകും ഉണ്ടാവുക. ഫുഡ്​ കോർപറേഷൻ ഓഫ്​ ഇന്ത്യ കർഷകരിൽനിന്ന്​ ശേഖരിക്കുന്ന ധാന്യങ്ങളാണ്​ കേരളമടക്കമുള്ള റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്നത്​. കേന്ദ്രത്തി​ൻെറ പുതിയ നിയമത്തിലൂടെ ഈ ശൃംഖല തകരും. ഇത്​ കേരളത്തെ പ്രതികൂലമായി ബാധിക്കും. കർഷകരെ അടിമകളാക്കുന്ന മൂന്നു കരിനിയമങ്ങളും കേന്ദ്രസർക്കാർ നിരുപാധികം പിൻവലിക്കണം. ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് കേരള കോൺഗ്രസ് പാർട്ടി പൂർണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ്​ ജോസഫ്​ വിഭാഗം പ്രതിനിധികളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു വിജയിച്ച ജനപ്രതിനിധികൾക്ക് കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നൽകിയ സ്വീകണം ഉദ്​ഘാടനം ചെയ്യുകയായിരുന്നു ജോസഫ്. തദ്ദേശ തെരഞ്ഞെടുപ്പിൽ മധ്യതിരുവിതാംകൂർ ചുവന്നുവെന്ന്​ പ്രചരിപ്പിക്കുന്നതിൽ സത്യത്തി​ൻെറ അംശമില്ലെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോയി എബ്രഹാം, തോമസ് ഉണ്ണിയാടൻ, ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, അറയ്​ക്കൽ ബാലകൃഷ്ണപിള്ള, സജി മഞ്ഞക്കടമ്പിൽ, ജയ്സൺ ജോസഫ്, പ്രിൻസ് ലൂക്കോസ്, ജോൺ കെ.മാത്യുസ്, ഡി.കെ. ജോൺ, വർഗീസ് മാമ്മൻ, വി.ജെ. ലാലി, എബ്രഹാം കലമണ്ണിൽ, കെ.എഫ്, വർഗീസ്, കുഞ്ഞുകോശി പോൾ, മാത്യു സ്​റ്റീഫൻ, എം.ജെ. ജേക്കബ്, വിക്ടർ ടി.തോമസ്, ജേക്കബ് എബ്രഹാം, ഷിബു തെക്കുംമ്പുറം, സി.വി. കുര്യാക്കോസ്, ജോബി ജോൺ, മാത്യു വർഗീസ്, പി.എം. ജോസഫ്, മാത്യു ജോർജ്, കൊട്ടാരക്കര പൊന്നച്ചൻ, ജോസഫ് ജോൺ, ജോബി ജേക്കബ്, അജിത് മുതിരമല, ഷീല സ്​റ്റീഫൻ, ചെറിയാൻ ചാക്കോ, രാഗേഷ് ഇടപ്പുര എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story