Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാചകവാതക സിലിണ്ടറുകൾ...

പാചകവാതക സിലിണ്ടറുകൾ കയറ്റിവന്ന ലോറി മതിലിലേക്ക്​ ഇടിച്ചുകയറി

text_fields
bookmark_border
തലയോലപ്പറമ്പ്: പാചകവാതക സിലിണ്ടറുകൾ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് റോഡരികിലെ മതിലിൽ ഇടിച്ചുകയറി. വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ വാതിൽ വെട്ടിപ്പൊളിച്ച്​ പുറത്തെടുത്തു. വെള്ളൂർ ഇറുമ്പയം താളലയ ജങ്​ഷനിൽ ശനിയാഴ്​ച ഉച്ചക്ക്​ 12ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ വാഹനത്തി​ൻെറ മുൻഭാഗം പൂർണമായി തകർന്നു. വാഹനത്തിൽ കുടുങ്ങിയ ഡ്രൈവർ കാഞ്ഞിരമറ്റം സ്വദേശി നൗഷാദിനെ (45) നാട്ടുകാർ ഡോർ വെട്ടിപ്പൊളിച്ച്​ രക്ഷപ്പെടുത്തി. പൂത്തോട്ടയിൽനിന്ന്​ സിലിണ്ടറുമായി വന്ന കൈരളി ഗ്യാസ് ഏജൻസിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽനിന്ന്​ തീയും പുകയും ഉയരുന്നതുകണ്ട് സമീപത്തുണ്ടായിരുന്ന യുവാക്കൾ വാഹനത്തിലെ ബാറ്ററി ഊരി മാറ്റി ഗ്യാസ് സിലിണ്ടറുകളിലേക്ക് തീ പടരുന്നത്​ ഒഴിവാക്കിയതിനാൽ ദുരന്തം വഴിമാറി. ഡ്രൈവറെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. KTL ACCIDENT IRUMBAYAM അപകടത്തെ തുടർന്ന് വാഹനത്തിനുള്ളിൽ കുരുങ്ങിയ ഡ്രൈവറെ നാട്ടുകാർ ഡോർ വെട്ടിപ്പൊളിച്ച് പുറത്തെത്തിക്കാൻ ശ്രമം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story