Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാലാ-കാഞ്ഞിരപ്പള്ളി...

പാലാ-കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ്​ വിഭാഗത്തിന്​ നൽകിയേക്കും

text_fields
bookmark_border
കോട്ടയം: കേരള കോൺഗ്രസ്​ ജോസ്​ വിഭാഗത്തിന്​ പാലാ-കാഞ്ഞിരപ്പള്ളി സീറ്റുകൾ ഇടതുമുന്നണി നൽകിയേക്കും. ഇതുസംബന്ധിച്ച ചർച്ചകളിൽ മുന്നണി ഏകാഭിപ്രായത്തിൽ എത്തിയതായാണ്​ വിവരം.​ കാഞ്ഞിരപ്പള്ളിക്കുപകരം ജയസാധ്യതയുള്ള സീറ്റ്​ സി.പി.ഐ ആവശ്യപ്പെടും. കാഞ്ഞിരപ്പള്ളി കേരള കോൺഗ്രസ്​ സ്ഥിരമായി ജയിച്ചുവരുന്ന മണ്ഡലമെന്ന പരിഗണനയും ഇടതുമുന്നണി കാണുന്നു. വാഴൂർ മണ്ഡലം ഇല്ലാതായശേഷം നടന്ന 2011-16 തെരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസിലെ എൻ.ജയരാജ്​ ജയിച്ചുവരുന്ന മണ്ഡലമാണ്​ കാഞ്ഞിരപ്പള്ളി. അതേസമയം, പാലാ സീറ്റ് വിട്ടുനൽകുന്നതിനെ മാണി സി. കാപ്പൻ എതിർക്കുകയാണ്​. ഇതി​ൻെറ പേരിൽ കാപ്പൻ മുന്നണിവിടാനുള്ള സാധ്യതയും ഏറെയാണ്​. എന്നാൽ, പാലാ സീറ്റ്​ നൽകുമെന്ന ഉറപ്പിലാണ്​ ജോസ്​പക്ഷം ഇടതുമുന്നണിയി​ലെത്തിയതെന്ന്​ മുന്നണിയുടെ ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടുന്നു. പാലാ ഹൃദയവികാരമാണെന്നായിരുന്നു ജോസ്​ കെ. മാണിയുടെ പ്രതികരണം തന്നെ. കാപ്പനും ഇതേ നിലപാടിലാണ്​. പാലാ-കാഞ്ഞിരപ്പള്ളി സീറ്റുകൾ കേരള കോൺഗ്രസിന്​ നൽകുന്ന കാര്യത്തിൽ ഇടതുമുന്നണിയിൽ സി.പി.എമ്മും സി.പി.ഐയും ധാരണയിലെത്തിയിട്ടുണ്ട്​. സി.പി.ഐ കൊല്ലം ജില്ലയിൽ പകരം സീറ്റും ആവശ്യപ്പെട്ടിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story