Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറബര്‍ ബോര്‍ഡി​െൻറ...

റബര്‍ ബോര്‍ഡി​െൻറ ഉൽപാദനക്കണക്കുകള്‍ വിലയിടിക്കാനുള്ള കുതന്ത്രം -ഇൻഫാം

text_fields
bookmark_border
റബര്‍ ബോര്‍ഡി​ൻെറ ഉൽപാദനക്കണക്കുകള്‍ വിലയിടിക്കാനുള്ള കുതന്ത്രം -ഇൻഫാം കോട്ടയം: റബര്‍ ബോര്‍ഡി​ൻെറ റബർ ഉൽപാദനക്കണക്കുകള്‍ക്ക് ഒരടിസ്ഥാനവുമില്ലെന്നും ഉൽപാദനം ഉയര്‍ത്തിക്കാട്ടി വിലയിടിച്ച് വ്യവസായികളെ സംരക്ഷിക്കുന്ന കാലങ്ങളായുള്ള കര്‍ഷകദ്രോഹം ബോര്‍ഡ് ആവര്‍ത്തിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി.സി. സെബാസ്​റ്റ്യന്‍. കാലാവസ്ഥ വ്യതിയാനവും ഇലക്കേടുംമൂലം റബര്‍ ഉൽപാദനം കുറ​െഞ്ഞന്നതാണ് യാഥാർഥ്യം. കഴിഞ്ഞ മാസം ഒരുകിലോ റബറിന് ഏതാനും ദിവസങ്ങളില്‍ ശരാശരി 158 രൂപവരെ കര്‍ഷകന് ലഭ്യമാക്കിയത് രാജ്യാന്തര വിപണിയിലുണ്ടായ വിലവർധനമൂലം ഇറക്കുമതി അസാധ്യമായിരുന്നതുകൊണ്ടാണ്. എന്നിട്ടുപോലും ഇതിന് ആനുപാതികമായ വില കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ റബർ ബോര്‍ഡിന് സാധിച്ചില്ല. നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നൊരുക്കമായുള്ള ഫെബ്രുവരി ബജറ്റില്‍ നിലവിലുള്ള റബര്‍ വിലസ്ഥിരതപദ്ധതി 150 രൂപയില്‍നിന്ന് 200 രൂപയാക്കി ഉയര്‍ത്തേണ്ടത് രാഷ്​ട്രീയപരമായും ഈ സര്‍ക്കാറിന് ആവശ്യമാണ്. സിയാല്‍ മോഡല്‍ റബര്‍ കമ്പനിക്കും വരുംദിവസങ്ങളില്‍ സര്‍ക്കാര്‍ ഔദ്യോഗിക തുടക്കംകുറിക്കും. കേന്ദ്രസര്‍ക്കാറും റബര്‍ ബോര്‍ഡും മുഖംതിരിഞ്ഞ്​ നില്‍ക്കുമ്പോള്‍ റബര്‍ കര്‍ഷകര്‍ രാഷ്​ട്രീയ നിലപാടുകളെടുക്കേണ്ടിവരുമെന്നും കര്‍ഷകരെ സംരക്ഷിക്കാത്തവരെ പുറന്തള്ളുമെന്നും വി.സി. സെബാസ്​റ്റ്യന്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story