Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവാഗമണ്ണിലെ ലഹരി...

വാഗമണ്ണിലെ ലഹരി പാർട്ടി: അന്വേഷണം ക്രൈംബ്രാഞ്ചിന്​

text_fields
bookmark_border
തൊടുപുഴ: വാഗമണ്ണിലെ ലഹരി പാർട്ടി കേസ്​ അന്വേഷണം ക്രൈംബ്രാഞ്ചിന്. ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി പി.കെ. മധുവിനാണ് അന്വേഷണച്ചുമതല. കേസിന്​ സംസ്ഥാനത്തിന് പുറത്തേക്കും ബന്ധമുള്ള സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡി.ജി.പിയുടെ നടപടി. കര്‍ണാടക, മഹാരാഷ്​ട്ര ലഹരിസംഘങ്ങളുമായി വാഗമണ്‍ സംഘാടകര്‍ക്ക്​ ബന്ധമുണ്ടെന്ന്​ പ്രാഥമിക അന്വേഷണത്തിൽ വ്യക്​തമായിരുന്നു. നടി ബ്രിസ്​റ്റി വിശ്വാസ്​ അടക്കമാണ്​ വാഗമണ്ണിലെ റിസോർട്ടിൽ പിടിയിലായത്​. യുവ നടിയുടെ ലഹരി മാഫിയ ബന്ധങ്ങളും പരിശോധിക്കേണ്ടതുണ്ട്​. തൊടുപുഴ സ്വദേശി അജ്​മലാണ് ഇവർക്ക് ലഹരിമരുന്ന് എത്തിച്ചതെന്ന്​ കണ്ടെത്തി​. എവിടെ നിന്നാണ് ലഹരിമരുന്ന് വരുന്നത്, ഇടനിലക്കാർ ആരെല്ലാം തുടങ്ങിയ കാര്യങ്ങളിൽ വിശദ അന്വേഷണം വേണമെന്നാണ് പൊലീസി​ൻെറ നിലപാട്​. ലഹരിമരുന്ന് എത്തിച്ചതുമായി ബന്ധപ്പെട്ട് ഗോവയില​ും ബംഗളൂരുവിലും അന്വേഷണം നടത്തും. കേസിൽ അറസ്​റ്റിലായവർക്ക് സിനിമാമേഖലയിലെ പ്രമുഖരുമായി അടുത്തബന്ധമുള്ളതായും സൂചനയുണ്ട്. സംസ്ഥാനത്തെ മറ്റുചില തട്ടിപ്പുകളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നും വിവരമുണ്ട്. വാഗമണ്ണിലെ റിസോർട്ടിൽ നിശാപാർട്ടി നടക്കുന്നതിനിടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ നടി ഉൾ​െ​പ്പടെ ഒൻപത്​ പേരാണ്​ അറസ്​റ്റിലായത്​. ഇവർ റിമാൻഡിലാണ്​. വട്ടപ്പതാലിലെ സ്വകാര്യ റിസോർട്ടിൽ നിശാപാർട്ടി നടക്കുന്നിടത്തുനിന്ന്​ 61 ഗ്രാം എം.ഡി.എം.എ.100 ഗ്രാം കഞ്ചാവ് ചരസ് എൽ.എസ്.ഡി സ്​റ്റാമ്പ്, ഹഷീഷ് ഉൾ​െപ്പടെ ഏഴു തരം ലഹരിവസ്​തുക്കള്‍ പാര്‍ട്ടിയില്‍ ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. സി.പി.ഐ ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്ത്​ പ്രസിഡൻറുമായ ഷാജി കുറ്റിക്കാട​േൻറതാണ്​ പാർട്ടി നടന്ന റിസോർട്ട്​. 60 പേരാണ് നിശാപാർട്ടിയിൽ പങ്കെടുത്തത്. ക്രൈംബ്രാഞ്ചി​ൻെറ കസ്​റ്റഡി അപേക്ഷ തള്ളി തൊടുപുഴ: വാഗമണ്‍ ലഹരി പാര്‍ട്ടി കേസിൽ ക്രൈംബ്രാഞ്ചി​ൻെറ കസ്​റ്റഡി അപേക്ഷ സെഷൻസ് കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥർ ഹാജരാകാത്തതിനെ തുടർന്ന് കോടതി പ്രതികളെ റിമാൻഡ് ചെയ്യുകയായിരുന്നു. ക്രൈംബ്രാഞ്ച് കേസ്​ അന്വേഷണം ഏറ്റെടുത്തത് വെള്ളിയാഴ്​ചയാണ്​. കേസ് ഏറ്റെടുത്ത ആദ്യ ദിനം തന്നെ ക്രൈംബ്രാഞ്ചി​ൻെറ ഭാഗത്ത് അലംഭാവം ഉണ്ടായതാണ്​ കസ്​റ്റഡി അപേക്ഷ നിരസിക്കുന്നതിൽ കലാശിച്ചത്​. കസ്​റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് പൊലീസ് പ്രതികളെ തൊടുപുഴ മുട്ടം സെഷൻസ് കോടതിയിലാണ്​ ഹാജരാക്കിയത്​. ക്രൈംബ്രാഞ്ച് കസ്​റ്റഡി അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരോ പബ്ലിക് പ്രോസിക്യൂട്ടറോ കോടതിയിൽ ഹാജരായില്ല. തുടർന്ന് പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു കോടതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story