Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസാമ്പത്തിക സർവേയുടെ...

സാമ്പത്തിക സർവേയുടെ പേരിലെ വിവരശേഖരണം: ആശങ്ക അകറ്റണം -താഴത്തങ്ങാടി ഇമാം

text_fields
bookmark_border
കോട്ടയം: സാമ്പത്തിക സർവേയെന്ന പേരിൽ മതിയായ രേഖകൾ ഇല്ലാതെയും ഔദ്യോഗിക ഉത്തരവുകൾ വരാതെയും പൗരന്മാരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള സ്വകാര്യ ഏജൻസികളുടെ ശ്രമം പ്രതിഷേധാർഹമാണെന്ന്​ താഴത്തങ്ങാടി ജുമാമസ്ജിദ് ചീഫ് ഇമാം ഇലവുപാലം ശംസുദ്ദീൻ മന്നാനി പറഞ്ഞു. സാധാരണ സംസ്ഥാന സ്​റ്റാറ്റിസ്​റ്റിക്‌സ് വിഭാഗമാണ് സാമ്പത്തിക സർവേക്ക് നേതൃത്വം നൽകുന്നത്. അതിന് വിരുദ്ധമായി സ്വകാര്യ ഏജൻസികൾക്ക് പഞ്ചായത്ത്‌ തിരിച്ച്​ കരാർ അടിസ്ഥാനത്തിൽ ചുമതല നൽകി, സി.എസ്.സി വഴി വിവരങ്ങൾ കേന്ദ്ര സർക്കാറിന് കൈമാറുമെന്നാണ് അറിയുന്നത്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുറത്തിറക്കിയ ചോദ്യാവലിയിലെ ചോദ്യങ്ങൾ ഉൾപ്പെടെ സർവേയിൽ ചോദിക്കുന്നുണ്ട്. കോട്ടയം താഴത്തങ്ങാടി അറുപുഴയിൽ നടന്ന സർവേ തടഞ്ഞവർക്കെതിരെ കേസ് രജിസ്​റ്റർ ചെയ്തത് പ്രതിഷേധാർഹമാണെന്നും ശംസുദ്ദീൻ മന്നാനി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story