Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightരാജ്യം പുതിയ മോചന...

രാജ്യം പുതിയ മോചന സമരത്തിലേക്ക്‌ -വൈക്കം വിശ്വൻ

text_fields
bookmark_border
കോട്ടയം: കൃഷിക്കാരെയും നാടിനെയും തകർക്കുന്ന കേന്ദ്രസർക്കാർ സമീപനത്തിനെതിരെ രാജ്യം പുതിയ മോചന സമരത്തിലേക്ക്‌ പോകുകയാണെന്ന്‌‌ സി.പി.എം കേന്ദ്രകമിറ്റി അംഗം വൈക്കം വിശ്വൻ. കോട്ടയത്ത്‌ കർഷകർക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ സംയുക്ത കർഷക സമിതിയുടെ അനിശ്ചിതകാല സമരം തിരുനക്കര പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനത്തിന്‌ സമീപം എട്ടാം ദിവസം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുത്തക കോർപറേറ്റുകൾക്ക്‌ വേണ്ടി കരിനിയമങ്ങൾ പാസാക്കിയശേഷം അതിൽ ചർച്ച ചെയ്യാമെന്ന്‌ പറയുന്നത്‌ തന്നെ വിരോധാഭാസമാണ്‌. സമ്പന്ന വർഗത്തിന്‌ വേണ്ടിയാണ്‌ മോദിയും കൂട്ടരും ഭരിക്കുന്നത്‌. ഭക്ഷ്യധാന്യവിതരണ മേഖല കുത്തക മുതലാളിമാരുടെ കൈകളിൽ എത്തുമ്പോഴും എഫ്‌.സി.ഐ പൊലുള്ള സംവിധാനങ്ങൾ അടച്ചുപൂട്ടപ്പെടും. കാർഷിക മേഖലയെ തകർക്കുന്ന നയവുമായി മുന്നോട്ടുപോകുന്ന കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക്‌ എല്ലാ പിന്തുണയും ഉണ്ടാക്കേണ്ടത്‌ നാടി​ൻെറ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. അഡ്വ. സന്തോഷ് കേശവദേവ് അധ്യക്ഷതവഹിച്ചു. കർഷകസംഘം സംസ്ഥാന എക്‌സി.അംഗം പ്രഫ. എം.ടി. ജോസഫ്‌, കിസാൻസഭ ദേശീയ വൈസ്‌ പ്രസിഡൻറ്​ സത്യൻ മൊകേരി, കർഷകസംഘം ജില്ല സെക്രട്ടറി കെ.എം. രാധാകൃഷ്ണൻ, കിസാൻസഭ ജില്ല പ്രസിഡൻറ്​ അഡ്വ. പി.സി. തോമസ്‌, കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എൻ. ബിനു, പ്രഫ. ആർ. നരേന്ദ്രനാഥ്‌, ഗീത ഉണ്ണികൃഷ്ണൻ, വ്യാപാരിവ്യവസായി സമിതി സംസ്ഥാന ജന. സെക്രട്ടറി ഇ.എസ്. ബിജു, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.സി. ബിനോയ്, കടുത്തുരുത്തി ഏരിയ പ്രസിഡൻറ്​ കെ.കെ. ശശികുമാർ, കർഷകസംഘം ജില്ല കമ്മിറ്റി അംഗം പി.എൻ. പ്രഭാകരൻ, ജില്ല എക്‌സി. അംഗം ടി.എം. രാജൻ എന്നിവർ സംസാരിച്ചു. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പി. ഷാനവാസ്‌ സ്വാഗതവും കർഷകസംഘം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി വി. സജിൻ നന്ദിയും പറഞ്ഞു. ബുധനാഴ്‌ച സമരം തോമസ്‌ ചാഴിക്കാടൻ എം.പി ഉദ്‌ഘാടനം ചെയ്യും.
Show Full Article
TAGS:
Next Story