Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഫോക്‌ലോർ അക്കാദമി...

ഫോക്‌ലോർ അക്കാദമി അവാർഡ് കാഞ്ചിയാർ രാജന്​

text_fields
bookmark_border
കട്ടപ്പന: ഫോക്‌ലോർ അക്കാദമി അവാർഡ് പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന കൗൺസിൽ അംഗവും എഴുത്തുകാരനും കലാകാരനുമായ കാഞ്ചിയാർ രാജന്. ആദിവാസി ഗോത്ര കലാ മേഖലക്ക് നൽകിയ സമഗ്ര സംഭാവനകൾ മാനിച്ചാണ് പുരസ്കാരം. കഥ, കവിത, നാടകം, പഠനം, ചരിത്രം എന്നീ മേഖലകളിൽ ശ്രദ്ധേയ സാന്നിധ്യമായ കാഞ്ചിയാർ രാജൻ ഇടുക്കിയുടെ ഗോത്രകലാപഠനരംഗത്ത് നൽകിയ സംഭാവനകൾ ഏറെയാണ്. ഇടുക്കിയിലെ പ്രബല ഗോത്രവിഭാഗമായ മന്നാന്മാരുടെ തനതുകലാരൂപമായ മന്നാൻകൂത്തിലെ പാട്ടുകൾ ശേഖരിച്ച്​ 'കൂത്തുപാട്ടുകൾ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗോത്രകലാമേഖലയിൽ നടത്തിയ പഠനഫലമാണ് 'അതിജീവനത്തി​ൻെറ ഗോത്രപാഠങ്ങൾ' എന്ന പുസ്തകം. ഗോത്രകലകളെ ആസ്പദമാക്കി 45 മിനിറ്റ് ഡോക്യുമൻെററിയും തയാറാക്കിയിട്ടുണ്ട്. കലാപം, ഭൂതായനം, വിശുദ്ധപശു (നാടകങ്ങൾ), നൂൽമഴ (പ്രാദേശികചരിത്രം), അട്ടകളുടെ തോട്ടം (ചലച്ചിത്രകഥ), ​െപണ്ണമ്മനാടകം (കഥകൾ) എന്നിവയാണ് മറ്റു പുസ്തകങ്ങൾ. 2009ലെ അബൂദബി ശക്തി അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ കാഞ്ചിയാർ രാജന് ലഭിച്ചിട്ടുണ്ട്. സംഗീതനാടക അക്കാദമി അംഗം, ഫോക്‌ലോർ അക്കാദമി അംഗം, ഗ്രന്ഥശാല സംഘം ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ 'നാടക്​' ജില്ല പ്രസിഡൻറാണ്. ഭാര്യ: തങ്കമണി. മക്കൾ: ജ്യോത്സന, കീർത്തന, മനുസൂര്യ. ഫോട്ടോ: TDL kanjiyar rajan കാഞ്ചിയാർ രാജൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story