Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആഷിഖ്​ എം. കമാൽ...

ആഷിഖ്​ എം. കമാൽ വിരമിക്കുന്നു

text_fields
bookmark_border
കോട്ടയം: സർവിസ് സംഘടനാരംഗത്തെ സജീവസാന്നിധ്യമായിരുന്ന ആഷിഖ്​ എം. കമാൽ 34 വർഷത്തെ സേവനത്തിനുശേഷം എം.ജി സർവകലാശാലയിൽനിന്ന്​ വിരമിക്കുന്നു. രണ്ടുദശാബ്​ദക്കാലം മഹാത്‍മാ ഗാന്ധി യൂനിവേഴ്സിറ്റി എംപ്ലോയീസ് യൂനിയൻ ജനറൽ സെക്രട്ടറിയും ദീർഘകാലം ഫെഡറേഷൻ ഓഫ് ഓൾ കേരള യൂനിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻറുമായിരുന്നു. ക്യാമ്പസ് അലവൻസ്, പ്ലസ് ടു ഓപ്ഷൻ തുടങ്ങിയവ ഉൾ​െപ്പടെ നിരവധി അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. എം.ജി. സർവകലാശാലയുടെ കീഴിൽ സെൽഫ് ഫിനാൻസിങ് കോഴ്‌സുകളും ഓഫ് ക്യാമ്പസ് സൻെററുകളും ആരംഭിക്കാൻ അധികാരികളോടൊപ്പം മുൻനിരയിൽനിന്ന് പ്രവർത്തിച്ചു. ഫെഡറേഷന് തലസ്ഥാനത്ത് സ്വന്തമായി ആസ്ഥാനമന്ദിരം നിർമിക്കാനുള്ള സംരംഭത്തിലും സജീവ പങ്കാളിത്തം വഹിച്ചു. അക്കാദമിക വിഭാഗം ജോയൻറ്​ രജിസ്ട്രാർ പദവിയിൽനിന്നാണ്​ വിരമിക്കൽ. പടം KTG ashik m kamal 34 വർഷത്തെ സേവനത്തിനുശേഷം മഹാത്‍മാ ഗാന്ധി സർവകലാശാലയിൽനിന്നും വിരമിക്കുന്ന ആഷിഖ്​ എം. കമാൽ
Show Full Article
TAGS:
Next Story