Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപൊലീസ് മെഡലിന്...

പൊലീസ് മെഡലിന് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്താൻ ശിപാര്‍ശ നല്‍കും -ഡി.ജി.പി

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ലീ​സ് മെ​ഡ​ലി​ന് മു​തി​ര്‍ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കൂ​ടി ഉ​ള്‍പ്പെ​ടു​ത്താ​ൻ സ​ര്‍ക്കാ​റി​ന് ശി​പാ​ര്‍ശ ന​ല്‍കു​മെ​ന്ന് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ. മി​ക​വ് തെ​ളി​യി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ര്‍ ഉ​ള്‍പ്പെ​ടെ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്​​തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മി​ക​വ്​ കാ​ട്ടി​യ 262 പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കു​ള്ള 2019 ലെ ​ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ര്‍ സം​സ്ഥാ​ന​ത്ത് അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു. പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് ഡി.​ജി.​പി​യാ​ണ് ബ​ഹു​മ​തി വി​ത​ര​ണം ചെ​യ്ത​ത്. തൃ​ശൂ​ര്‍ കേ​ര​ള പൊ​ലീ​സ് അ​ക്കാ​ദ​മി​യി​ല്‍ എ.​ഡി.​ജി.​പി ഡോ.​ബി. സ​ന്ധ്യ​യും കൊ​ച്ചി സി​റ്റി ജി​ല്ല പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് എ.​ഡി.​ജി.​പി കെ. ​പ​ത്മ​കു​മാ​റും തി​രു​വ​ന​ന്ത​പു​രം പൊ​ലീ​സ് ട്രെ​യി​നി​ങ്​ കോ​ള​ജി​ല്‍ എ.​ഡി.​ജി.​പി ഡോ. ​ഷേ​ഖ്​ ദ​ര്‍വേ​ശ്​ സാ​ഹി​ബും കോ​ഴി​ക്കോ​ട് ഉ​ത്ത​ര​മേ​ഖ​ലാ ആ​സ്ഥാ​ന​ത്ത് ഐ.​ജി അ​ശോ​ക് യാ​ദ​വും പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു. സാ​യു​ധ​സേ​നാ​വി​ഭാ​ഗ​ത്തി​ലെ 60 ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് ക​മ​േ​ൻ​റ​ഷ​ന്‍ ഡി​സ്‌​ക്കും സ​മ്മാ​നി​ച്ചു. മി​നി​സ്​​റ്റീ​രി​യ​ല്‍ വി​ഭാ​ഗ​ത്തി​ല്‍നി​ന്ന് 19 പേ​ര്‍ പൊ​ലീ​സ് മേ​ധാ​വി​യു​ടെ ക​മ​േ​ൻ​റ​ഷ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റി​നും അ​ര്‍ഹ​രാ​യി. വി​വി​ധ മേ​ഖ​ല​ക​ളി​ലെ മി​ക​വു​റ്റ പ്ര​വ​ര്‍ത്ത​നം ക​ണ​ക്കി​ലെ​ടു​ത്ത് ഐ.​ജി വി​ജ​യ് എ​സ്. സാ​ക്ക​റെ, ഡി.​ഐ.​ജി മാ​രാ​യ പി. ​പ്ര​കാ​ശ്, എ​സ്. സു​രേ​ന്ദ്ര​ന്‍, കോ​രി സ​ഞ്ജ​യ് കു​മാ​ര്‍ ഗു​രു​ഡി​ന്‍, കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​ര്‍, എ​സ്.​പി മാ​രാ​യ രാ​ഹു​ല്‍ ആ​ര്‍. നാ​യ​ര്‍, കെ.​ജി. സൈ​മ​ണ്‍, ഡോ.​ദി​വ്യ വി. ​ഗോ​പി​നാ​ഥ്, ടി. ​നാ​രാ​യ​ണ​ന്‍, കാ​ര്‍ത്തി​ക്.​കെ, ഹ​രി​ശ​ങ്ക​ര്‍, ജി. ​പൂ​ങ്കു​ഴ​ലി, ഇ​ള​ങ്കോ.​ജി, ടി.​എ​ഫ്. സേ​വ്യ​ര്‍, വി. ​അ​ജി​ത്, ബി. ​കൃ​ഷ്ണ​കു​മാ​ര്‍, രാ​ജേ​ഷ്.​എ​ന്‍, സു​നി​ല്‍.​എം.​എ​ല്‍, കെ.​എ​ല്‍. ജോ​ണ്‍കു​ട്ടി എ​ന്നി​വ​ര്‍ ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ര്‍ ബ​ഹു​മ​തി സ്വീ​ക​രി​ച്ചു. എ​സ്.​പി​മാ​രാ​യ ആ​ര്‍. നി​ശാ​ന്തി​നി, ചൈ​ത്ര തെ​രേ​സ ജോ​ണ്‍ എ​ന്നി​വ​ര്‍ ക​മ​േ​ൻ​റ​ഷ​ന്‍ ഡി​സ്‌​ക് ഏ​റ്റു​വാ​ങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story