Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'സ്​റ്റൈലല്ല ഈ മൊട്ട,...

'സ്​റ്റൈലല്ല ഈ മൊട്ട, സന്തോഷമാണ്​'

text_fields
bookmark_border
കോട്ടയം: തല നിറയെ മുടിയുമായി പോയ പെൺകുട്ടി മൊട്ടയടിച്ച്​ മടങ്ങിവരു​ന്നതുകണ്ട്​ നാട്ടുകാരിൽ പലരും ആദ്യം ചോദിച്ചത്​ 'വട്ടാ​േയാ' എന്നായിരുന്നു​. മൊട്ടത്തല തലോടി ഒട്ടും സ്​െ​റ്റെൽ കുറക്കാതെ നിറഞ്ഞ ചിരിയോടെ ബിസ്​മി മോൾ പറഞ്ഞു: ''ഇത്​ വെറും മൊട്ടയല്ല, എ​ൻെറ സന്തോഷമാണ്​''​. അർബുദ ബാധിതർക്ക്​ വിഗ്ഗുണ്ടാക്കാൻ തലമുടി മുഴുവൻ കൊടുത്ത സന്തോഷം മാത്രമല്ല, ത​ൻെറ പ്രവൃത്തി കുറച്ചുപേർക്ക്​ പ്രചോദനമായതി​ൻെറ സംതൃപ്​തിയുമുണ്ട്​ സി.എം.എസ്​ കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയായ ബിസ്​മിക്ക്​​​. ക്രിസ്​മസിനോടുബന്ധിച്ച്​ ​കോളജിലെ എൻ.എസ്​.എസ്​ യൂനിറ്റാണ്​​ തൃശൂർ കേന്ദ്രമായ 'എക്​സ്​പെക്​റ്റേഷൻ വാക്കേഴ്​സ്​' സംഘടനയുടെ സഹകരണ​േത്താടെ മുടി ദാനം സംഘടിപ്പിച്ചത്​. എൻ.എസ്​.എസ്​ വളൻറിയർ കൂടിയായ ബിസ്​മിക്കും മുടി നൽകണമെന്ന്​ വലിയ ആഗ്രഹം. വിഗ്ഗുണ്ടാക്കാനുള്ള മുടിക്ക്​ കുറഞ്ഞത്​ എട്ടിഞ്ച്​ നീളം വേണം. കൃത്യമായ അളവിൽ വെട്ടിയെടുക്ക​ാനുള്ള സൗകര്യമൊന്നും നാടായ ഇടുക്കിയിലെ പാണ്ടിപ്പാറയിലില്ല. മുടി തികയാതെവരരുത്​ എന്നുകരുതിയാണ്​ മൊട്ടയടിക്കാമെന്ന്​ കരുതിയത്​. അമ്മയോട്​ സമ്മതം ചോദിച്ചപ്പോൾ മറുപടി ഉടൻ വന്നു, 'മുടിയല്ലേ, അതിനിയും വളരും; ധൈര്യമായി വെട്ടിക്കോളൂ' എന്ന്​. നാട്ടിലെ ലേഡീസ്​ ബ്യൂട്ടി പാർലറിൽ ചെന്നപ്പോൾ മൊട്ടയടിക്കാൻ അവർക്ക് ​പേടി. പിന്നെ സലൂണിൽചെന്നാണ്​ മൊട്ടയടിച്ചത്​. വെട്ടിയ മുടി പാ​ക്ക്​ ചെയ്​ത്​ തപാൽ വഴി അയക്കുകയായിരുന്നു. ''എ​​േൻറത്​ നാട്ടിൻപുറമാണ്​. പെൺകുട്ടികൾ തല ​മൊട്ടയടിക്കുന്ന സ്​റ്റൈലൊന്നും നാട്ടിൽ എത്തിയിട്ടില്ല. അതുകൊണ്ടാകും നിരവധി ചോദ്യങ്ങൾ. ചിലരോട്​ കാര്യം പറഞ്ഞു. മറ്റുചിലരോട്​ വെറുതെയെന്ന്​ പറഞ്ഞു. എനിക്കും വീട്ടുകാർക്കും സന്തോഷം മാത്രം'' -ബിസ്​മി പറയുന്നു. ബിസ്​മിയുടെ മൊട്ടയടി കണ്ടതോടെ കോളജിലെ പൂർവവിദ്യാർഥികളടക്കം നൂറിലേറെപ്പേർ ​മുടിദാനത്തിൽ പങ്കാളികളായി. പാണ്ടിപ്പാറ കാനത്തിൽ സുജ-ബിനോയി ദമ്പതികളുടെ മകളാണ്​ ബിസ്​മി. വിദ്യാർഥികളായ വിഷ്​ണുവും രശ്​മിയുമാണ്​ സഹോദരങ്ങൾ. കോളജിലെ നാഷനൽ സർവിസ് സ്കീമാണ്​​ തൃശൂർ കേന്ദ്രമായ 'എക്​സ്​പെക്​റ്റേഷൻ വാക്കേഴ്​സ്​' സംഘടനയുടെ സഹകരണ​േത്താടെ മുടിദാനം സംഘടിപ്പിച്ചത്​. മുറിച്ച​ മുടി വിഗ്ഗുണ്ടാക്കി അർബുദബാധിതർക്ക്​ സൗജന്യമായി നൽകാൻ മിറക്കിൾ ചാരിറ്റബിൾ അസോസിയേഷന്​ കൈമാറി. സി.എം.എസ് എൻ.എസ്.എസ് ലീഡർമാരായ സിജിൻ, ജോബിത, നവ്യ, അശ്വന്ത്, പ്രോഗ്രാം ഓഫിസർമാരായ ഡോ. അമൃത റീനു എബ്രഹാം, ഡോ. കെ.ആർ. അജീഷ് എന്നിവർ നേതൃത്വം നൽകി. ഈ മാസം 31 വരെ പരിപാടിയുടെ ഭാഗമാകാൻ കഴിയുമെന്ന്​ സംഘാടകർ അറിയിച്ചു. താൽപര്യമുള്ളവർ 9495340914 നമ്പറിൽ ബന്ധപ്പെടണം. പടം: KTG BISMI MOL ബിസ്​മി മോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story