Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബരിമലയിൽ മണ്ഡലകാല...

ശബരിമലയിൽ മണ്ഡലകാല ഉത്സവത്തിന് ഭക്തിസാന്ദ്ര സമാപനം

text_fields
bookmark_border
ശബരിമല: ശരണം വിളികളാല്‍ മുഖരിതമായ 41ദിവസത്തെ മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനംകുറിച്ച് ശനിയാഴ്​ച ശബരിമലയിൽ മണ്ഡലപൂജ നടന്നു. രാവിലെ 11.40നും 12.20നും മധ്യേയുള്ള മീനം രാശി മുഹൂര്‍ത്തത്തില്‍ നടന്ന മണ്ഡലപൂജക്ക്​ തന്ത്രി കണ്ഠരര് രാജീവര് മുഖ്യകാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി ജയരാജ് പോറ്റി സഹകാര്‍മികനായി. വിശേഷാല്‍ കളഭാഭിഷേകവും 25 കലശവും നടന്നു. തങ്കഅങ്കി ചാര്‍ത്തിയ അയ്യപ്പവിഗ്രഹത്തി​ൻെറ അനിര്‍വചനീയ ചൈതന്യത്തി​ൻെറ ദര്‍ശനസാഫല്യത്തോടെയാണ് അയ്യപ്പഭക്തര്‍ മലയിറങ്ങിയത്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മയാണ് മണ്ഡലപൂജക്ക്​ ചാര്‍ത്താനുള്ള 450 പവ​ൻെറ തങ്കഅങ്കി 1973ല്‍ നടക്കു​െവച്ചത്. ഭക്തിസാന്ദ്ര അന്തരീക്ഷത്തില്‍ 22ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന്​ പുറപ്പെട്ട തങ്കഅങ്കി ഘോഷയാത്ര വെള്ളിയാഴ്ച വൈകീട്ട് 6.22നാണ് സന്നിധാനത്തെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് 6.30ന് തങ്കഅങ്കി ചാര്‍ത്തിയുള്ള മഹാദീപാരാധനയും നടന്നു. ശനിയാഴ്ച രാത്രി ഒമ്പതിന്​ ഹരിവരാസനം പാടി നട അടച്ചതോടെ ഇത്തവണത്തെ മണ്ഡലകാലത്തിന് സമാപനമായി. മകരവിളക്ക് ഉത്സവത്തിനായി ഈ മാസം 30ന് വൈകീട്ട് അഞ്ചിന് നടതുറക്കും. 31 മുതല്‍ ജനുവരി 19 വരെയാണ് മകരവിളക്ക് ഉത്സവകാലം. ഈ മാസം 31 മുതല്‍ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകും. ജനുവരി 14നാണ് മകരവിളക്ക്. മണ്ഡലപൂജ സമയത്ത് ശ്രീകോവിലിന് മുന്നില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ്​ എന്‍. വാസു, ദേവസ്വം കമീഷണര്‍ ബി.എസ്. തിരുമേനി, പൊലീസ് ഐ.ജി എസ്. ശ്രീജിത്ത്, ചീഫ് എന്‍ജിനീയര്‍ കൃഷ്ണകുമാര്‍, എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അജിത് കുമാര്‍, സന്നിധാനം പൊലീസ് സ്‌പെഷല്‍ ഓഫിസര്‍ എ.എസ്. രാജു തുടങ്ങിയവരും മറ്റ് വിശിഷ്​ടാതിഥികളും സന്നിഹിതരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story