Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഞാൻ മരിക്കുംവരെ...

ഞാൻ മരിക്കുംവരെ കവർഫോ​ട്ടോയായി നിങ്ങളിങ്ങനെ...

text_fields
bookmark_border
തൊടുപുഴ: മരണത്തിന്​ മണിക്കൂറുകൾക്ക്​ മുമ്പ്​​ അനിൽ പി. നെടുമങ്ങാട്​ ഫേസ്​ബുക്കിൽ പങ്കുവെച്ചത്​ സംവിധായകൻ സച്ചിയുമായുള്ള ഓർമകൾ. ഒ​ട്ടേ​റെ സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും 'അയ്യപ്പനും കോശിയും' എന്ന സച്ചിയുടെ അവസാന ചിത്രത്തിൽ സി.ഐ സതീഷായി മികച്ച പ്രകടനമാണ്​​​ അനിൽ കാഴ്​ചവെച്ചത്​. സച്ചിയുടെ ജന്മദിനമായ ഈ മാസം 25നാണ്​ അനിൽ ഫേസ്​ബുക്കിൽ ഇങ്ങനെ​ കുറിച്ചത്: ''ഈ ദിവസം ഇങ്ങേരെക്കുറിച്ചാണ് എഴുതേണ്ടത്. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാൻ മരിക്കുവോളം എഫ്.ബിയിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങനെ... ഷൂട്ടിനിടയിൽ ഒരുദിവസം എ‍​േൻറതല്ലാത്ത കുറ്റംകൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കൻഡ്​​​ എ​ൻെറ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്​റ്റാറായി അല്ലേ? ഞാൻ പറഞ്ഞു; ആയില്ല ആവാം. ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം... സി.ഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ്. സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു'വെന്ന്​ പറഞ്ഞാണ്​ ഫേസ്​ബുക്ക്​ പോസ്​റ്റ്​ അവസാനിക്കുന്നത്​. സച്ചിയും അനിലും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്നതായിരുന്നു ഇതിലെ വരികൾ​. 2020 ജൂൺ 18നാണ്​ സംവിധായകൻ സച്ചിയുടെ മരണം​. പോസ്​റ്റിട്ട്​ മണിക്കൂറുകൾക്കകം അനിലി​ൻെറ മരണവാർത്ത​ ഇതിനടിയിൽ ഇടംപിടിച്ചതോടെ അറംപറ്റുന്നതായി ആ​ ഫേസ്​ബുക്ക്​ പോസ്​റ്റ്​ മാറുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story