Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅന്തർ ജില്ല...

അന്തർ ജില്ല വാഹനമോഷ്​ടാക്കൾ പിടിയിൽ

text_fields
bookmark_border
മല്ലപ്പള്ളി: വർക്​ഷോപ്പിൽ പണിയുന്നതിന്​ സൂക്ഷിച്ചിരുന്ന മാരുതി കാർ മോഷ്​ടിച്ച് കടന്ന അന്തർജില്ല വാഹനമോഷ്​ടാക്കൾ തിരുവനന്തപുരത്ത്​ പൊലീസ് പിടിയിൽ. കഴക്കൂട്ടം പുല്ലാട്ടക്കാരി സോമസൂര്യ വീട്ടിൽ വാടകക്ക് താമസിച്ചുവന്ന നെടുമങ്ങാട് പത്താംകല്ല് ശിവദീപം വീട്ടിൽ അനന്തൻ ശിവകുമാർ (19), നെയ്യാറ്റിൻകര ധനു​െവച്ചപുരത്ത് ഷാഹിന മൻസിലിൽ വീട്ടിൽ ഹാഷിദ് (18) എന്നിവരാണ് പിടിയിലായത്. ഇവരുടെ സുഹൃത്തായ കൊല്ലം സ്വദേശി ഷാൻ ഓടിമറഞ്ഞു. വാഹനം മോഷ്​ടിച്ച് കടക്കുന്നതിനിടെ തിരുവനന്തപുരം വാരനല്ലൂരിൽ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് കൈ കാണിച്ച് നിർത്തിച്ചപ്പോൾ ഷാൻ ഇറങ്ങി ഓടുകയായിരുന്നു. സംശയം തോന്നിയ പൊലീസ് മറ്റ് രണ്ടുപേരെയും ചോദ്യം ചെയ്​തപ്പോഴാണ്​ മോഷ്​ടിച്ച വാഹനമാണെന്ന് പറഞ്ഞത്. തുടർന്ന് തിരുവല്ല ഡിവൈ.എസ്​.പി രാജപ്പ​ൻെറ നിർദേശാനുസരണം കീഴ്‌വായ്പൂര് ഇൻസ്പെക്ടർ സി.ടി. സഞ്ചയുടെ നേതൃത്വത്തിൻ പ്രതികളെ വാരനല്ലൂരിലെത്തി അറസ്​റ്റ്​ ചെയ്ത്​ വാഹനം കസ്​റ്റഡിയിലെടുത്തു. അനന്തൻ പിടിച്ചുപറി, വാഹനമോഷണം ഉൾപ്പെടെ പത്തോളം കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇവർ കൂട്ടായി നടത്തിയ മറ്റ് മോഷണങ്ങളെപ്പറ്റിയും പൊലീസ് കൂടുതലായി അന്വേഷിച്ചുവരുകയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story