Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമിഴികളിൽ ഇരുൾമൂടിയ...

മിഴികളിൽ ഇരുൾമൂടിയ ജോസേട്ടനും കുടുംബവും സ്വപ്നഭവനത്തിൽ സുരക്ഷിതർ

text_fields
bookmark_border
ചെങ്ങന്നൂർ: മിഴികളിൽ ഇരുൾമൂടിയ ജോസേട്ടനും കുടുംബവും സ്വപ്നഭവനത്തിൽ ഇനി സുരക്ഷിതർ. വൈക്കം വിജയലക്ഷ്​മിയുടെ പാ​ട്ടോടെയാണ്​ വീടി​ൻെറ താക്കോൽദാന ചടങ്ങ് നടന്നത്​. കോവിഡ്​ ലോക്​ഡൗണിൽ നടുറോഡിൽ വഴിയറിയാതെ നിന്ന ​േജാസേട്ടനെ പ്രമുഖ വസ്​ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി ബസ്​ കയറ്റിവിടുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ അടക്കം ഏറെ ശ്രദ്ധ നേടിയിരുന്നു. ​​ഇദ്ദേഹത്തി​ൻെറ ജീവിത പ്രയാസങ്ങളും ജനം അറിഞ്ഞതോടെയാണ്​ ക്രിസ്മസ്-പുതുവർഷ സമ്മാനമായി സ്വപ്നഭവനം ലഭിച്ചത്​. തിരുവല്ല കറ്റോട് തലപ്പാലയിൽ വീട്ടിൽ 62കാരനായ ജോസിന്​ സൗഹൃദവേദി സുമനസ്സുകളുടെ സഹായത്തോടെ നിർമിച്ച വീടി​ൻെറ താക്കോൽ വൈക്കം വിജയലക്ഷ്മി കൈമാറി. ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു. ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫാ. ഷിജു മാത്യു ആശീർവദിച്ചു. സ്​റ്റേറ്റ് കോഓഡിനേറ്റർ സിബി സാം തോട്ടത്തിൽ, സുരേഷ് പരുത്തിക്കൽ, വിൻസൻ പൊയ്യാലുമാലിൽ, റെജി പാറപ്പുറം, ബിനു തങ്കച്ചൻ, അനു ദാനിയേൽ എന്നിവർ സംസാരിച്ചു. ജോസേട്ടന് 22 വർഷം മുമ്പാണ് കാഴ്ചശക്തി കുറയാൻ തുടങ്ങിയത്. രണ്ട് ശസ്ത്രക്രിയ നടത്തിയെങ്കിലും ശരിയായ തുടർചികിത്സ നടത്താനാകാഞ്ഞതുമൂലം 12 വർഷമായി പൂർണമായും കാഴ്​ച നഷ്​ടമായി. തിരുവല്ല നഗരസഭ 2006ൽ രണ്ടുസൻെറ്​ വസ്തു വാങ്ങാനും വീട് വെക്കാനും 70,000 രൂപ നൽകിയിരുന്നു. നിർമാണത്തിന്​ തുടക്കം കുറിച്ചെങ്കിലും 10 വർഷമായി പാതിവഴിയിലായിരുന്നു. ചോർന്നൊലിച്ച് ഏതുസമയവും താഴെ വീഴാവുന്ന ഷെഡിൽ താമസിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ്​ സൗഹൃദവേദി ബാക്കി നിർമാണം ഏറ്റെടുത്തത്. ക്ഷേമ പെൻഷനായി ലഭിക്കുന്ന തുക മാത്രമാണ് കുടുംബത്തി​ൻെറ ഏക വരുമാനം. ഭാര്യ ആസ്​ത്​മ ബാധിതയാണ്. മകൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. ആറുമാസംകൊണ്ട് രണ്ട് മുറി, അടുക്കള, ഹാൾ, സിറ്റൗട്ട്, ശുചിമുറി എന്നിവ അടങ്ങിയ വീടി​ൻെറ പെയിൻറിങ്​ ജോലികൾ ഉൾപ്പെടെ പൂർത്തിയാക്കി. വെള്ളപ്പൊക്ക സമയങ്ങളിൽ വീട്ടിൽ വെള്ളം കയറുന്നത്​ മൂലമുള്ള ബുദ്ധിമുട്ട്​ പരിഹരിക്കുന്നതിന് ഏകദേശം 1200 ചതുരശ്രയടി വിസ്തീർണത്തിൽ വീടി​ൻെറ മുകൾ ഭാഗത്ത് റൂഫിങ്​ നടത്തിയിട്ടുമുണ്ട്. വീട്​ നിർമാണം നടക്കുമ്പോൾ തന്നെ വാർത്തകൾ വായിച്ചറിഞ്ഞ് സുമനസ്സുകൾ വീട്ടുപകരണങ്ങൾ വാങ്ങി നൽകിയിരുന്നു. ചിത്രം: AP63 Veedu -ജോസേട്ടനും കുടുംബത്തിനുമായി നിർമിച്ച വീട്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story